ട്വിറ്റര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Twitter, Inc. | |
|---|---|
| തരം | Private |
| സ്ഥാപിതം | 2006 |
| ആസ്ഥാനം | San Francisco, California, USA |
| സ്ഥാപകര്‍ | Jack Dorsey, Chairman Evan Williams, CEO Biz Stone, Creative Director |
| വ്യവസായ മേഖല | mobile social network service, micro-blogging |
| തൊഴിലാളികള്‍ | 29[1] |
| വെബ്‌സൈറ്റ് | http://twitter.com/ |
ട്വിറ്റര്‍(Twitter) എന്നത് അതിന്റെ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്ന ചെറിയ സന്ദേശങ്ങള്‍ അയക്കുന്നതിനും മറ്റു ഉപയോക്താക്കള്‍ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റ് ആണ്. ഇതില്‍ നാം ഉപയോഗിക്കുന്ന 140 അക്ഷരങ്ങള്‍ ഉള്ള ആശയത്തെ ട്വീറ്റ്‌സ് (tweets) എന്ന് വിളിക്കുന്നു.140 അക്ഷരങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്നതാണ് ട്വിറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്.എം.എസ്. ഉപയോഗിച്ചും ട്വിറ്റര്‍ വെബ്‌സൈറ്റിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിനു സാധിക്കും.
നമ്മള്‍ വായിക്കാനാഗ്രഹിക്കുന്നവരെ followers എന്നും നമ്മുടെ അപ്ഡേറ്റ് വായിക്കുന്നവരെ following എന്നും പറയുന്നു. നമ്മള്‍ എന്തെങ്കിലും അപ്ഡേറ്റ് ചെയ്താല്‍ അത് നമ്മെ following ചെയ്യുന്ന എല്ലാവരുടെ പ്രോഫിലിലും ഒരേ സമയം വരുന്നു.ഇന്ന് ട്വിറ്റെര്‍ ലോകത്തിലേക്കും തന്നെ ഏറ്റവും വേഗം വളരുന്ന ഒരു വെബ് സൈറ്റുകളില്‍ ഒന്നാണ്.1382% ആണ് ഇതിന്റെ വളര്‍ച്ച നിരക്ക് [2].ഇപ്പോള്‍ സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റുകളില്‍ ഫേസ്ബുക്-നും മൈസ്പേസ്- നും ശേഷം മൂന്നാമനാണ് ട്വിറ്റെര്‍[3]. സമീപ ഭാവിയില്‍ തന്നെ ട്വിറ്റെര്‍, ലോകത്തിലെ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് ആയ ഫേസ്‌ബുക്കിനെ മറികിടക്കും.അതുകൊണ്ടുതന്നെയാണ് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ട്വിട്ടെറിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും.ഇപ്പോള്‍ ഏകദേശം 40-50 ലക്ഷം ഉപയോക്തക്കള്‍ ട്വിറ്ററിനുണ്ട്[3].
2006 -ല്‍ മാത്രം ആരഭിച്ച ഈ സേവനം ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. cnnbkr എന്ന സിഎന്‍എന്‍ ചാനലിന്റെ ട്വിറ്റെര്‍ അക്കൌണ്ട് ആണ് ഇന്ന് ട്വിട്ടെരിലെ ഏറ്റവും അധികം followers ഉള്ള അക്കൌണ്ട്.10 ലക്ഷത്തില്‍ followers ആണ് ഇന്ന് cnnbkr- നു ഉള്ളത്.മറ്റു പല സ്ഥാപനങ്ങളും ഇപ്പോള്‍ ട്വിറ്റെര്‍ സേവനങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്ന.2008 നവംബര്‍ 26 ലെ മുംബൈ തീവ്രവാദി ആക്രമണ സമയത്ത് ട്വിറ്റെര്‍ പല പ്രധാന വാര്‍ത്തകളും ജനങ്ങളില്‍ എത്തിക്കാന്‍ സഹായിച്ചു.
[തിരുത്തുക] അവലംബം
- ↑ Opportunity Knocks. Twitter Blog. Twitter.com. ശേഖരിച്ചത് 2009-02-14. “Our relatively small team of 29 employees has accomplished quite a bit lately but it's obvious that we have the world ahead of us.”
- ↑ "Twitter's Tweet Smell of Success", 2009-03-18. ശേഖരിച്ചത് 2009-04-05.
- ↑ 3.0 3.1 Kazeniac, Andy. "Social Networks: Facebook Takes Over Top Spot, Twitter Climbs", Compete.com, 2009-02-09. ശേഖരിച്ചത് 2009-02-17.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Obvious, Creators of Twitter
- 2009 Twitter Demographics and Statistics Report