ട്രേസ്റൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രേസ്റൂട്ട്
The traceroute command
Original author(s)Van Jacobson
ആദ്യപതിപ്പ്1987; 37 years ago (1987)
പ്ലാറ്റ്‌ഫോംUnix-like systems
തരംCommand
ട്രേസർട്ട്
വികസിപ്പിച്ചത്Microsoft, ReactOS Contributors
പ്ലാറ്റ്‌ഫോംWindows, ReactOS
തരംCommand
അനുമതിപത്രംMicrosoft Windows: Proprietary commercial software
ReactOS: GNU General Public License

ഒരു ഡേറ്റ പാക്കറ്റ് കംപ്യൂട്ടർ ശൃംഖലകളിൽ ‍കൂടി സഞ്ചരിക്കുന്ന വഴി കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു സങ്കേതമാണ് ട്രേസ്റൂട്ട്. പാക്കറ്റ് സഞ്ചരിക്കുന്ന ഓരോ നെറ്റ്വർക്ക് ഉപകരണങ്ങളുടേയും ഐ.പി. വിലാസങ്ങളോ അതിന്റെ ഡി.എൻ.എസ്. നാമങ്ങളോ പ്രദർശിപ്പിക്കുക എന്നതാണ്‌ ഈ കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്യുന്ന ധർമ്മം. ഐ.പി. 6 (IPv6) നു വേണ്ടിയും ട്രേസ്റൂട്ട് 6 എന്ന പേരിൽ ഈ പ്രോഗ്രാം ലഭ്യമാണ്.[1]

എല്ലാ യുണിക്സ് (Unix) അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ട്രേസ്റൂട്ട് ലഭ്യമാണ്. ചില പുതിയ ലിനക്സ് പതിപ്പുകളിൽ ഈ സങ്കേതം ട്രേസ്‌പാത്ത് (tracepath) എന്ന പേരിലാണ്‌ ലഭ്യമാകുന്നത്. വിൻഡോസിൽ ട്രേസ്‌ആർ‌ടി (tracert), പാത്ത്‌പിങ് (pathping) എന്നീ പേരുകളിലും ഇത് കണ്ടുവരുന്നു.

ഇന്റർനെറ്റ് പ്രോട്ടോക്കോൾ പതിപ്പ് 6 (IPv6), ടൂളിന് ചിലപ്പോൾ ട്രേസ്റൂട്ട് 6[2]എന്നും ട്രേസ്ർട്ട് 6 എന്നും പേര് നൽകിയിട്ടുണ്ട്.[3]

പ്രവർത്തനം[തിരുത്തുക]

ഒരു നെറ്റ്വർക്കിലൂടെ അയയ്ക്കുന്ന ഡേറ്റ പാക്കറ്റുകളുടെ ടി.ടി.എൽ. (Time-To-Live ) മൂല്യം ക്രമീകരിച്ചാണ്‌ ട്രേസ്റൂട്ട് പ്രവർത്തിക്കുന്നത്. ആദ്യം അയയ്ക്കുന്ന മൂന്ന് പാക്കറ്റുകളുടെ ടി.ടി.എൽ. മൂല്യം 1 ആയിരിക്കും.[4] അതുപോലെ അടുത്ത മൂന്ന് പാക്കറ്റുകളുടെ ടി.ടി.എൽ. മൂല്യം 2 ആയിരിക്കും. ഈ പ്രക്രിയ ഇങ്ങനെതന്നെ തുടരുന്നു. ഇങ്ങനെ അയയ്ക്കുന്ന ഡേറ്റ പാക്കറ്റുകൾ നെറ്റ്വർക്കിലെ ഏതെങ്കിലും ഒരു കംപ്യുട്ടറിലൂടെ കടന്നുപോകുമ്പോൾ അതിന്റെ ടി.ടി.എൽ. മൂല്യം 1 കുറയുന്നു. എപ്പോഴെങ്കിലും ടി.ടി.എൽ. മൂല്യം 1 ഉള്ള ഒരു ഡേറ്റ പാക്കറ്റ് ഒരു കംപ്യൂട്ടറിലെത്തിയാൽ ആ കംപ്യൂട്ടർ ഡേറ്റ പാക്കറ്റ് അയച്ച കംപ്യൂട്ടറിന് ഐ.സി.എം.പി. (ICMP) സന്ദേശം മറുപടിയായി അയയ്ക്കുന്നു. ട്രേസ്റൂട്ട് ഈ ഡേറ്റ പാക്കറ്റുകളുപയോഗിച്ച് ഇവ സഞ്ചരിച്ച വഴികണ്ടുപിടിക്കുന്നു എന്നിട്ട് ഇതിനിടയിലുള്ള എല്ലാ നെറ്റ്വർക്കിങ് സംവിധാനങ്ങളേയും ക്രമമായി പ്രദർശിപ്പിക്കുന്നു. ഏതെങ്കിലും കാരണവശാൽ അയച്ച ഡേറ്റപാക്കറ്റ് തിരിച്ച് വന്നില്ലെങ്കിൽ അവിടെ ഒരു * ചിഹ്നം കാണിക്കുന്നു.

ഉപയോഗങ്ങൾ[തിരുത്തുക]

പിങ് പോലെതന്നെ നെറ്റ്വർക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ട്രേസ്റൂട്ടും ഉപയോഗിക്കുന്നത്. ഡേറ്റ പോകുന്ന വഴിയിലെ റൂട്ടറുകളും മറ്റു നെറ്റ്വർക്ക് ഉപകരണങ്ങളുടേയും വിലാസം കാണാൻ സാധിക്കുന്നതിനാൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് തികച്ചും അനുയോജ്യമാണ്. ഒരു നെറ്റ്വർക്കിലെ ഫയർ ‍വാളുകൾ കണ്ടുപിടിക്കാനും ഇത് ഉപയോഗിക്കാം. ഇന്റർനെറ്റിൽ നിന്ന് നമുക്കാവശ്യമായ വിവരങ്ങൾ കൂടുതൽ കാര്യക്ഷമമായി ഡൗൺലോഡ് ചെയ്യുന്നതിന് ട്രേസ്റൂട്ട് വളരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. എങ്ങനെയെന്നാൽ ഒരു ഡേറ്റക്ക് തന്നെ നിലവിലുള്ള മറ്റൊരു മിറർ ഡേറ്റയെ കണ്ടെത്തി രണ്ടിടങ്ങളിൽ കൂടുതൽ എളുപ്പത്തിലുള്ള ഒരു പാതയെ കണ്ടു പിടിച്ച് ആ പാതയിലൂടെ വേഗത്തിൽ ഡേറ്റ ഡൗൺലോഡ് ചെയ്യാൻ ഈ പ്രോഗ്രാം സഹായിക്കുന്നു.[5]

ഉപയോഗിക്കുന്ന വിധം[തിരുത്തുക]

അയച്ച ഡേറ്റ പാക്കറ്റ് കടന്നുപോകുന്ന വഴികളിലെ റൂട്ടറുകൾ ട്രേസ്‌റൂട്ട് ക്രമപ്പെടുത്തി കാണിക്കുന്നു.

195.80.96.219 (kauge.aso.ee) എന്ന ഐ.പി. (I.P) വിലാസത്തിൽ നിന്നും 130.94.122.199 (larousse.wikipedia.org) എന്ന വിലാസത്തിലേക്ക് പോകുന്ന ഡേറ്റ പാക്കറ്റിന്റെ സഞ്ചാരപാത കണ്ടെത്തുന്ന രീതി ശ്രദ്ധിക്കുക.[5]

വിൻഡോസിലെ നിർദ്ദേശം: tracert 130.94.122.199
ലിനക്സിലും മാകിലും : traceroute 130.94.122.199
1. et-gw.aso.ee
2. kjj-bb2-fe-0-1-4.ee.estpak.ee
3. noe-bb2-ge-0-0-0-1.ee.estpak.ee
4. s-b3-pos0-3.telia.net
5. s-bb1-pos1-2-0.telia.net
6. adm-bb1-pos1-1-0.telia.net
7. adm-b1-pos2-0.telia.net
8. p4-1-2-0.r00.amstnl02.nl.bb.verio.net
9. p4-0-3-0.r01.amstnl02.nl.bb.verio.net
10.p4-0-1-0.r80.nwrknj01.us.bb.verio.net
11.p4-0-3-0.r00.nwrknj01.us.bb.verio.net
12.p16-0-1-1.r20.mlpsca01.us.bb.verio.net
13.xe-1-2-0.r21.mlpsca01.us.bb.verio.net
14.xe-0-2-0.r21.snjsca04.us.bb.verio.net
15.p64-0-0-0.r21.lsanca01.us.bb.verio.net
16.p16-3-0-0.r01.sndgca01.us.bb.verio.net
17.ge-1-2.a03.sndgca01.us.da.verio.net
18.larousse.wikipedia.org

സുരക്ഷാ പ്രശ്നങ്ങൾ[തിരുത്തുക]

ഇന്റെർനെറ്റ് പ്രചാരത്തിൽ വന്നുകൊണ്ടിരുന്ന ആദ്യകാലങ്ങളിൽ നെറ്റ്വർക്കിലെ പ്രശ്നങ്ങൾ കണ്ടെത്താനുള്ള നല്ല ഒരു മാർഗ്ഗമായിരുന്നു ട്രേസ്റൂട്ട്. പക്ഷേ ഇന്ന് ഇന്റർനെറ്റ് ഇത്രയും വ്യാപകമായ കാലത്ത് ട്രേസ്റൂട്ടിനെ സംശയദ്രഷ്ടിയോടെ മാത്രമേ നമുക്ക് കാണാൻ സാധിക്കൂ. കാരണം ട്രേസ്റൂട്ട് വഴിലഭിക്കുന്ന വിവരങ്ങൾ ഹാക്കർമാർക്ക് വളരെ ഉപയോഗപ്രദമായി മാറാറുണ്ട്. ട്രേസ്റൂട്ട് ഉപയോഗിച്ച് ഒരു ഹാക്കർക്ക് ഒരു സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ ശൃംഖലയുടെ രൂപരേഖ തയ്യാറാക്കാനും അതുവഴി ആ ശൃംഖലയെ ആക്രമിക്കാനും സാധിക്കുന്നു.[6]

ഇക്കാരണങ്ങൾ കൊണ്ട് 1990 മുതൽ പല പ്രമുഖ വെബ് സൈറ്റുകളും ട്രേസ്റൂട്ട് അഭ്യർഥനകളെ പൂർണമായും ഒഴിവാക്കി.

ഉദ്ഭവം[തിരുത്തുക]

1987-ൽ വാൻ ജേക്കബ്‌സൺ (Van Jacobson) എന്നയാളാണ് ഈ പ്രോഗ്രാം നിർമ്മിച്ചത്. സ്റ്റീവ് ഡീറിങ് (Steve Deering), സി. ഫിലിപ് വുഡ് (C. Philip Wood), ടിം സീവർ (Tim Seaver), കെൻ അഡൽമാൻ (Ken Adelman) തുടങ്ങിയവരും ഇതിനു വേണ്ടി പ്രവർത്തിച്ചവരാണ്.[7]

കൂടുതൽ അറിവിന്‌[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. ഐ.സി.എം.പി.
  2. എല്ലാ മാസവും പുതുക്കിക്കൊണ്ടിരിക്കുന്ന ഓൺലൈൻ ട്രേസ്റൂട്ടുകൾ.
  3. ഗൂഗിൾ മാപിനെ അടിസ്ഥാനപ്പെടുത്തിയുള്ള് ട്രേസ്‌റൂട്ട്. Archived 2007-06-29 at the Wayback Machine.
  4. (in English) Traceroute test

അവലംബം[തിരുത്തുക]

  1. https://www.varonis.com/blog/what-is-traceroute
  2. "Traceroute6(8) - Linux man page".
  3. "Tracert6(8): IPv6 traceroute tool - Linux man page".
  4. "time to live" (TTL): traceroute".
  5. 5.0 5.1 "use-traceroute".
  6. "security issues in traceroute-security.stackexchange".
  7. The Story of the PING Program

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്രേസ്റൂട്ട്&oldid=3896631" എന്ന താളിൽനിന്ന് ശേഖരിച്ചത്