ട്രീസ്റ്റെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Career (ഇറ്റലി) | |
|---|---|
| പേര്: | Trieste |
| നിര്‍മ്മിച്ചത്: | Acciaierie Terni/Cantieri Riuniti dell' Adriatico |
| Launched: | 26 ഓഗസ്റ്റ് 1953 |
| Fate: | യുണൈറ്റഡ് സ്റ്റേറ്റ്സ് നേവിക്ക് വില്‍ക്കപ്പെട്ടു, 1958 |
| Career (യു.എസ്.എ) | |
| പേര്: | Trieste |
| Acquired: | 1958 |
| Decommissioned: | 1966 |
| Reclassified: | DSV-0, 1 ജൂണ്‍ 1971 |
| Fate: | Preserved as an exhibit in the യു.എസ്. നേവി മ്യൂസിയം |
| Badge: | |
| General characteristics | |
| Type: | Deep-submergence vehicle |
| Displacement: | 50 long tons (51 t) |
| Length: | 59 ft 6 in (18.1 m) |
| Beam: | 11 ft 6 in (3.5 m) |
| Draft: | 18 ft 6 in (5.6 m) |
| Complement: | 2 |
മനുഷ്യനെ വഹിച്ചു കൊണ്ട് ലോകത്തെ ഏറ്റവും ആഴത്തിലേക്ക് എത്തി ചരിത്രം കുറിച്ച ആഴക്കടല്‍ വാഹനമാണ് ട്രീസ്റ്റെ. 1960 ജനുവരി 23-ന് സ്വിസ്സ് ഗവേഷകന്‍ ജാക്വസ് പിക്കാര്‍ഡ്, അമേരിക്കന്‍ മറൈന്‍ ലെഫ്റ്റനന്റ് ഡോണ്‍ വാല്‍ഷ് എന്നിവര്‍ ഈ വാഹനത്തില്‍ ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ ശാന്തസമുദ്രത്തിലെ മരിയാന കിടങ്ങില്‍ 10916 മീറ്റര്‍ ആഴത്തില്‍ എത്തിച്ചേര്‍ന്നു[1].
[തിരുത്തുക] ഇതര സംരംഭങ്ങള്‍
ഇന്ന് നിലവിലുള്ള ആറ് ആഴക്കടല്‍ വാഹനങ്ങള്‍ക്ക് ട്രീസ്റ്റേയേക്കാക്കാള്‍ കൂടുതല്‍ കാര്യക്ഷമതയുണ്ടെങ്കിലും ഇതിനോളം ആഴത്തില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജപ്പാന്റെ ഷിങ്കായി എന്ന ആഴക്കടല്‍ വാഹനമാണ് ഇവയില്‍ ഏറ്റവുമധികം ആഴത്തിലെത്തിയിട്ടുള്ളത്. അതായത് 6527 മീറ്റര്‍. ജപ്പാന്റെ തന്നെ വിദൂരനിയന്ത്രിത റൊബോട്ടായ ജാപ്പനീസ് കൈക്കോ-ക്ക് മാത്രമേ ട്രീസ്റ്റേയേക്കാള്‍ ആഴത്തില്‍ മുങ്ങാനായിട്ടുള്ളൂ. അതായത് 11034 മീറ്റര്‍ വരെ[1].
[തിരുത്തുക] ഭാവിസംരംഭങ്ങള്‍
7000 മീറ്റര്‍ ആഴം വരെ എത്താന്‍ കഴിവുള്ള ഒരു വാഹനം ചൈന പരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഷിങ്കായി 11000 എന്ന പേരില്‍ ജപ്പാന്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ആഴക്കടല്‍ വാഹനം ട്രീസ്റ്റേയെ പിന്നിലാക്കുമെന്നു കരുതുന്നു[1].