ട്രാൻസോക്ഷ്യാന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്ധ്യേഷ്യയിലെ ഇന്നത്തെ ഉസ്ബെക്കിസ്താൻ, താജിക്കിസ്താൻ, തെക്കുപടിഞ്ഞാറൻ കസാഖ്‌സ്താൻ എന്നിവയടങ്ങുന്ന ഭൂമേഖലയെ പരാമർശിക്കുന്ന പുരാതനനാമമാണ് ട്രാൻസോക്ഷ്യാന (ട്രാൻസോക്സിയാന എന്നും അറിയപ്പെടാറുണ്ട്). ഭൂമിശാസ്ത്രപരമായി അമു ദാര്യ, സിർ ദാര്യ എന്നീ നദികൾക്കിടയിലുള്ള മേഖലയാണ് ട്രാൻസോക്ഷ്യാന. അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ, അമു ദാര്യ നദിയെ ഓക്സസ് എന്നാണ് വിളിക്കുന്നത്. ഓക്സസിനപ്പുറമുള്ള ദേശം എന്ന ഗ്രീക്ക് വീക്ഷണത്തിൽ നിന്നാണ് ഈ പേര് വന്നത്.