ട്രാന്‍സിസ്റ്റര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലക്ട്രോണിക്സില്‍ സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവര്‍ത്തിക്കുവാനുമായി ഉപയോഗിക്കുന്ന ഒരു അര്‍ദ്ധചാലക ഉപാധിയാണ് ട്രാന്‍സിസ്റ്റര്‍. അര്‍ദ്ധചാലകങ്ങള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ് ഇവ, പുറത്തേക്ക് കുറഞ്ഞത് മൂന്ന് പിന്നുകള്‍കളെങ്കിലും ഇവയ്ക്കുണ്ടായിരിക്കും. ഇതില്‍ ഒരു ജോഡി പിന്നുകള്‍ക്കിടയില്‍ വിദ്യുച്ഛക്തിമാത്ര (voltage) അല്ലെങ്കില്‍ വൈദ്യുതപ്രവാഹം (current) പ്രയോഗിക്കുമ്പോള്‍ മറ്റൊരു ജോഡി പിന്നുകള്‍കിടയിലെ വൈദ്യുതപ്രവാഹത്തിന് മാറ്റം സംഭവിക്കുന്നു. നിയന്ത്രിക്കപ്പെടുന്ന പ്രവാഹത്തിന് നിയന്ത്രിക്കുന്ന പ്രവാഹത്തേക്കാള്‍ കൂടുതല്‍ അളവ് കൈവരിക്കാമെന്നതിനാല്‍ ഇതിനെ സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗ്യമാക്കുന്നു. ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന ഘടകമാണ് ട്രാന്‍സിസ്റ്റര്‍, റേഡിയോ, ടെലഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങി അനേകം ഉപകരണങ്ങളില്‍ ഇതുപയോഗിക്കപ്പെടുന്നു. ചില ട്രാന്‍സിസ്റ്ററുകള്‍ ഒറ്റയായ അവസ്ഥയില്‍ നിര്‍മ്മിക്കപ്പെടുന്നു എങ്കിലും ഭൂരിഭാഗവും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളിലാണ് കാണപ്പെടുന്നത്.
[തിരുത്തുക] ചരിത്രം
ഫീല്‍ഡ് എഫക്ട് ട്രാന്‍സിസ്റ്ററിന് വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റ്[1] ആസ്ട്രിയന്‍-ഹംഗറിയന്‍ ഭൗതീകശാസ്ത്രഞ്ജനായിരുന്ന ജൂലിയസ് എഡ്ഗര്‍ ലിലീന്‍ഫെല്‍ഡിന്റെ പേരില്‍ 1925 ഒക്ടോബര്‍ 22 ല്‍ കാനഡയില്‍ രേഖപ്പെടുത്തപ്പെട്ടു. 1934 ല്‍ ജര്‍മ്മന്‍ ഭൗതീകശാസ്ത്രഞ്ജനായ ഡോ.ഓസ്കാര്‍ ഹെയ്‌ലിന് മറ്റൊരു ഫില്‍ഡ്-എഫക്ട് ട്രാന്‍സിസ്റ്ററിന്റെ പേറ്റന്റ് ലഭിക്കുകയുണ്ടായി. 1947 നവംബര്‍ 17 ന് ജോണ്‍ ബര്‍ഡീനും വാള്‍ട്ടര്‍ ബ്രാട്ടെയ്നും ജെമേനിയത്തിന്റെ പരലില്‍ വൈദ്യുതിപ്രവഹിപ്പിച്ചപ്പോള്‍ നിക്ഷേപ (input) ഊര്‍ജ്ജത്തേക്കാള്‍ കൂടുതല്‍ ഉല്പന്ന (output) ഊര്‍ജ്ജം പ്രവഹിക്കുന്നതായി കണ്ടെത്തി. വില്യം ഷോക്ക്‌ലി ഈ മേഖലയില്‍ മാസങ്ങളോളം ഗവേഷണത്തിലേര്‍പ്പെടുകയും അര്‍ദ്ധചാലകങ്ങളെ സംബന്ധിച്ച കൂടുതല്‍ അറിവുകള്‍ കണ്ടെത്തുകയും ചെയ്തു, അതിനാല്‍ ഇദ്ദേഹത്തെ ട്രാന്‍സിസ്റ്ററിന്റെ പിതാവ് എന്നു പറയപ്പെടുന്നു.
[തിരുത്തുക] പ്രാധാന്യം
ഇരുപതാം നൂറ്റാണ്ടില്‍ നടന്ന വളരെ വലിയ ഒരു കണ്ടുപുടുത്തമായി ട്രാന്‍സിറ്ററിന്റെ കണ്ടുപിടുത്തം കണക്കാക്കപ്പെടുന്നു, ചിലപ്പോള്‍ ഏറ്റവും വലിയ കണ്ടുപിടുത്തമായും കരുതപ്പെടുന്നു. യന്ത്രവല്‍കൃത മാര്‍ഗ്ഗത്തിലൂടെ വലിയ അളവിലും ചുരുങ്ങിയ ചിലവിലുമുള്ള ഇതിന്റെ ഉല്പാദനം ഇന്നത്തെ കാലത്ത് വളരെ പ്രധാന്യമുള്ളതാണ്.
വിവിധ കമ്പനികള്‍ വര്‍ഷം തോറും ബില്ല്യണ്‍ കണക്കിന് ട്രാന്‍സിസ്റ്ററുകള്‍ വെവ്വേറെ നിര്‍മ്മിക്കപ്പെടുന്നുണ്ട്. പക്ഷെ സിംഹഭാഗവും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ക്കുള്ളിലുള്ള രൂപത്തില്‍ ഡയോഡുകള്‍, റെസിസ്റ്ററുകള്‍, കപ്പാസിറ്ററുകള്‍ എന്നിവയോടുകൂടിയ നിലയിലാണ് നിര്‍മ്മിക്കപ്പെടുന്നത്. ഒരു ലോജിക്ക് ഗേറ്റില്‍ ഇരുപത് ട്രാന്‍സിസ്റ്ററുകള്‍ ഉണ്ടായിരിക്കും, അതേസമയം 2006 ലെ സങ്കേതികവിദ്യയനുസരിച്ച് ഉന്നതതല മൈക്രോപ്രൊസസ്സറില്‍ 1.7 ബില്ല്യണ്‍ ട്രാന്‍സിസ്റ്ററുകള്‍ (MOSFET) ഉണ്ടായിരിക്കും. "2002 ല്‍ ലോകത്തിലെ ഒരോ വ്യക്തിക്കും 60 മില്ല്യണ്‍ ട്രാന്‍സിസ്റ്ററുകള്‍ എന്ന നിരക്കില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു".
യന്ത്രങ്ങളിലും മറ്റും ഇലക്ട്രോമെക്കാനിക്കല്‍ ഭാഗങ്ങളെ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ചുള്ള സര്‍ക്യൂട്ടുകള്‍ പുറംതള്ളിക്കൊണ്ടിരിക്കുന്നു. മെക്കാനിക്കല്‍ ഭാഗങ്ങളുപയോഗിച്ചുള്ള നിയന്ത്രിത സംവിധാങ്ങളേക്കാള്‍ ലളിതവും എളുപ്പവുമാണ് മൈക്രോകണ്‍ട്രോളര്‍ ഉപയോഗിക്കുകയും അതില്‍ ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം സന്നിവേശിപ്പിക്കുന്നതും.
[തിരുത്തുക] അവലംബം
- ↑ US patent 1745175 Julius Edgar Lilienfeld: "Method and apparatus for controlling electric current" first filed in Canada on 22.10.1925, describing a device similar to a MESFET