ട്യൂബിങ്ങൻ സർവ്വകലാശാല
|
ട്യൂബിങ്ങൻ സർവ്വകലാശാല |
|
|---|---|
|
Latin: Universitas Eberhardina Carolina
|
|
| ആദർശസൂക്തം | Attempto! |
| സ്ഥാപിതം | 1477 |
| വിഭാഗം/തരം | Public |
| റെക്റ്റർ | Bernd Engler |
| സ്റ്റാഫ് | ~ 10,000 (including hospital staff) |
| വിദ്യാർത്ഥികൾ | 22,079 (05/2008) |
| സ്ഥലം | Tübingen, |
| വെബ്‌സൈറ്റ് | www.uni-tuebingen.de |
| Neue Aula | |
ജർമ്മനിയിലെ ട്യൂബിങ്ങൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർവ്വകലാശാലയാണ് എബർഹാർഡ് കാൾസ് യൂനിവേഴ്‌സിറ്റി, ട്യുബിങ്ങൻ അഥവാ ട്യൂബിങ്ങൻ സർവ്വകലാശാല (German: Eberhard Karls Universität Tübingen, sometimes called the "Eberhardina Carolina"). ജർമ്മനിയിലെ ഏറ്റവും പഴയ സർവ്വകലാശാലകളിലൊന്നായ ഇത് വൈദ്യശാസ്ത്രം,ശാസ്ത്രം,ഹ്യുമാനിറ്റ്‌സ് എന്നിവ ആഗോള പ്രശസ്തമാണ്. വർഷങ്ങളായി ജർമ്മൻ സ്റ്റഡീസ് എന്ന വിഷയത്തിൽ ജർമ്മനിയിലെ സർവ്വകലാശാലകളിൽ ഒന്നാം സ്ഥാനത്ത് ഈ സർവ്വകലാശാലയാണ്. വൈദ്യശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിൽ നിരവധി നോബൽ സമ്മാന ജേതാക്കളെ ഈ സർവ്വകലാശാല സംഭാവന ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഏതാണ്ട് 22,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. സർവ്വകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗത്തിനു കീഴിലുള്ള 17 ആശുപത്രികളിലായി 1,700 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രതിവർഷം 66,000 രോഗികളെ കിടത്തി ചികത്സിക്കുകയും, 200, 000 രോഗികൾ രോഗപരിചരണത്തിനുമായും ഇവിടെ എത്താറുണ്ട്[1]
അവലംബം [തിരുത്തുക]
- ↑ Eberhard Karls Universität Tübingen – Übersicht über die Zahl der Studierenden und Gasthörer im Sommersemester 2008. University of Tübingen, 14 May 2008. Retrieved on 7 March 2009.
.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- Eberhard Karls Universität Tübingen—official web site, available in German and English
- Studentenwerk Tübingen