ടോപ്കാപി കൊട്ടാരം
| ടോപ്കാപി കൊട്ടാരം Topkapı Palace |
|
|---|---|
Topkapı Palace from the Bosphorus |
|
| പ്രധാന വിവരങ്ങൾ | |
| തരം | Palace (1459-1853), Accommodation for ranked officers (1853-1924), Museum (1924-present) |
| വാസ്തുശൈലി | Ottoman, Baroque |
| സ്ഥാനം | Istanbul, Turkey |
| നിർദ്ദേശാങ്കം | 41°0′46.8″N 28°59′2.4″E / 41.013000°N 28.984000°E |
| നിർമ്മാണ ആരംഭം | mid-15th century |
| Technical details | |
| Structural system | various low buildings surrounding courtyards, pavilions and gardens |
| വലിപ്പം | 592600 to700000 m² |
| Design and construction | |
| പണിയിച്ചത് | Ottoman sultans |
| ഉടമസ്ഥൻ | Turkish state |
| ശില്പി | Mehmed II, Alaüddin, Davud Ağa, Mimar Sinan, Sarkis Balyan |
തുർക്കിയുടെ തലസ്ഥാനം ആയ ഇസ്താംബുൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം ആണ് ടോപ്കാപി. നാനൂറോളം വർഷം (1465-1856) തുർക്കിയിലെ ഓട്ടോമാൻ സുൽത്താന്മാരുടെ പ്രധാന വാസ സ്ഥലം ആയിരുന്നു ഈ കൊട്ടാരം. ഓട്ടോമാൻ ഭരണകാലത്ത്, ഒരു രാജകീയ വസതി എന്നതിന് പുറമെ, സുൽത്താന്മാർ നടത്തിയ പൊതു ചടങ്ങുകളുടെ വേദി കൂടി ആയിരുന്നു ഈ കൊട്ടാരം. ഇന്ന് അത് ഒരു സംഗ്രഹാലയവും (Museum) ഇസ്താംബുളിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രവും കൂടി ആണ്. ഓട്ടൊമൻ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാര സമുച്ചയമാണിത്. 1985- ൽ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ടോപ്കാപി കൊട്ടാരം ചേർക്കപ്പെട്ടു. [1]
ബൈസന്റൈൻ കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കിയ സുൽതാൻ മെഹ്‌മദ് രണ്ടാമൻ ആണ് ഇതിന്റെ നിർമാണം 1459-ൽ തുടങ്ങി വച്ചത്. കൊട്ടാരസമുച്ചയത്തിൽ പ്രധാനമായ നാല് അകത്തളങ്ങളും അനേകം കൊച്ചു കെട്ടിടങ്ങളുമുണ്ട്. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അതാതുകാലത്തെ സുൽത്താന്മാർ ഇതിൽ അനേകം പുതുക്കിപ്പണികൾ നടത്തി. ഒരുകാലത്ത് നാലായിരത്തോളം ആൾക്കാരുടെ വാസസ്ഥലമായിരുന്നു ഈ കൊട്ടാരസമുച്ചയം. ഇതിനുള്ളിൽ പള്ളികൾ, ആശുപത്രി, ബേക്കറികൾ എന്നിവയുണ്ടായിരുന്നു. [2]
അവലംബം [തിരുത്തുക]
- G., Goodwin (2003). A History of Ottoman Architecture. London: Thames & Hudson Ltd.. ISBN 0-500-27429-0.
- Turhan Can, Topkapi Palace, Orient Turistik Yayinlar Ve Hizmetler Ltd., Istanbul, 1994;
- Turner, J. (ed.) - Grove Dictionary of Art - Oxford University Press, USA; New edition (January 2, 1996); ISBN 0-19-517068-7
- Ertug, Ahmet. Topkapi : The Palace of Felicity. Istanbul: Ertug and Koluk. pp. 244 pages.
- İpşiroğlu, Mazhar Şevket (1980). Masterpieces from the Topkapı Museum : paintings and miniatures. London: Thames and Hudson. pp. 150 pages. ISBN 0-500-23323-3.
- Goodwin, Godfrey (2000). Topkapi Palace: An Illustrated Guide to its Life and Personalities. Saqi Books. ISBN 0-86356-067-9.