ടോണി ഹിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോണി ഹിൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അന്തോണി ലോയ്ഡ് ഹിൽ
ജനനം (1951-06-26) 26 ജൂൺ 1951  (72 വയസ്സ്)
ഓക്ലാൻഡ്, ന്യൂസിലാൻഡ്
Umpiring information
Tests umpired39 (2001–തുടരുന്നു)
ODIs umpired96 (1998–തുടരുന്നു)
FC umpired101 (1994–തുടരുന്നു)
LA umpired192 (1994–തുടരുന്നു)
കരിയർ സ്ഥിതിവിവരങ്ങൾ
ഉറവിടം: CricketArchive, 5 ഓഗസ്റ്റ് 2013

ടോണി ഹിൽ (ജനനം: 26 ജൂൺ 1951, ഓക്ലാൻഡ്, ന്യൂസിലാൻഡ്) ഒരു ന്യൂസിലാൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറാണ്. അന്തോണി ലോയ്ഡ് ഹിൽ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ന്യൂസിലാൻഡും, സിംബാബ്‌വെയും തമ്മിൽ 1998ൽ നേപ്പിയറിൽ വെച്ച് നടന്ന ഏകദിന മത്സരത്തിലാണ് അദ്ദേഹം തന്റെ അമ്പയറിങ് അരങ്ങേറ്റം നടത്തിയത്. തുടർന്ന് 2001ൽ ടെസ്റ്റിലും, 2005ൽ ട്വന്റി 20യിലും അദ്ദേഹം അമ്പയറിങ് അരങ്ങേറ്റം കുറിച്ചു. 2007ൽ ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരങ്ങൾ നിയന്ത്രിക്കാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[1]

അന്താരാഷ്ട്ര അമ്പയറിങ് സ്ഥിതിവിവരങ്ങൾ[തിരുത്തുക]

5 ഓഗസ്റ്റ് 2013 പ്രകാരം:

ആദ്യം അവസാനം ആകെ
ടെസ്റ്റ്  ന്യൂസിലൻഡ് v  ബംഗ്ലാദേശ് - ഹാമിൽട്ടൺ, ഡിസംബർ 2001  ഇംഗ്ലണ്ട് v  ഓസ്ട്രേലിയ - മാഞ്ചസ്റ്റർ, ഓഗസ്റ്റ് 2013 39
ഏകദിനം  ന്യൂസിലൻഡ് v  സിംബാബ്‌വെ - നേപ്പിയർ, മാർച്ച് 1998  ഓസ്ട്രേലിയ v  ശ്രീലങ്ക - ദി ഓവൽ, ജൂൺ 2013 94
ട്വന്റി 20  ന്യൂസിലൻഡ് v  ഓസ്ട്രേലിയ - ഓക്ലാൻഡ്, ഫെബ്രുവരി 2005  ന്യൂസിലൻഡ് v  സിംബാബ്‌വെ - ഹാമിൽട്ടൺ, ഫെബ്രുവരി 2012 16

അവലംബം[തിരുത്തുക]

  1. ക്രിക്കിൻഫോ. "ഗൗൾഡും, ഹില്ലും ഐ.സി.സി. എലൈറ്റ് പാനലിലേക്ക്". Retrieved 2010-02-06.


"https://ml.wikipedia.org/w/index.php?title=ടോണി_ഹിൽ&oldid=1858306" എന്ന താളിൽനിന്ന് ശേഖരിച്ചത്