ടോക്യോയിലെ പ്രത്യേക വാർഡുകൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടോക്യോയിലെ പ്രത്യേക വാർഡുകൾ 東京特別区 |
|
|---|---|
| മുകളിൽനിന്ന് ഘടികാരദിശയിൽ: മഴവില്ല് പാലം, ഷിഞ്ജുക്കു, ദി ടോക്കിയോ ടവർ, ഷിബൂയ, ദി നാഷണൽ ഡയറ്റ് ബിൽഡിങ് | |
| രാജ്യം | ജപ്പാൻ |
| ദ്വീപ് | ഹോൺഷു |
| പ്രദേശം | കാന്റോ |
| പ്രിഫെക്ച്ചർ | ടോക്കിയോ |
| വിസ്തീർണ്ണം | |
| • 23 പ്രത്യേക വാർഡുകൾ | [.1 |
| ജനസംഖ്യ (ജനുവരി 1, 2009) | |
| • 23 പ്രത്യേക വാർഡുകൾ | 8 |
| • ജനസാന്ദ്രത | 14/km2 (36/sq mi) |
| ജപ്പാനിലെ ഭരണവിഭാഗങ്ങൾ |
|---|
| പ്രിഫെക്ച്ചർ തലം |
|
| ഉപ-പ്രിഫെക്ച്ചർ തലം |
|
| മുൻസിപ്പൽ തലം |
|
| ഉപ-മുൻസിപ്പൽ തലം |
|
ജപ്പാനിലെ ടോക്കിയോയിലെ ഏറ്റവും ജനസംഖ്യയേറിയ പ്രധാന പ്രദേശങ്ങളെല്ലാം കൂടി ചേർന്ന 23 മുനിസിപ്പാലിറ്റികളെ പൊതുവെ പറയുന്ന പേരാണ് പ്രത്യേക വാർഡുകൾ (特別区 തോക്കുബെത്സു-കു). ജാപ്പനീസിൽ ഇവ പൊതുവേ "23 വാർഡുകൾ" (23区 നിജുസാൻ-കു) എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു വർഗ്ഗീകരണം മാത്രമാണ്, യാതൊരുതര ഭരണവിഭാഗവുമല്ല. 1943ൽ ടോക്യോ നഗരം എന്ന ഭരണവിഭാഗം ഉന്മൂലനം ചെയ്ത് നഗരത്തിലെ പ്രദേശങ്ങൾ ടോക്യോ പ്രിഫെക്ച്ചറിനോടുചേർത്ത് ടോക്യോ മെട്രോപ്പൊളിറ്റൻ സർക്കാർ രൂപീകരിക്കുന്നതിനുമുമ്പ് മുമ്പ് നഗരത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളാണ് ഈ 23 വാർഡുകളിൽ.