ടൈബീ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൈബീ ദ്വീപ്, ജോർജിയ
Location in Chatham County and the state of Georgia
Location in Chatham County and the state of Georgia
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
സംസ്ഥാനംജോർജിയ
കൗണ്ടിഷാഥം
വിസ്തീർണ്ണം
 • ആകെ2.7 ച മൈ (6.9 ച.കി.മീ.)
 • ഭൂമി2.6 ച മൈ (6.6 ച.കി.മീ.)
 • ജലം0.1 ച മൈ (0.3 ച.കി.മീ.)
ഉയരം
10 അടി (3 മീ)
ജനസംഖ്യ
 (2000)
 • ആകെ3,392
 • ജനസാന്ദ്രത1,256.3/ച മൈ (491.6/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code
31328
ഏരിയ കോഡ്912
FIPS code13-78036[1]
GNIS feature ID0333294[2]

കിഴക്കൻ ജോർജിയയിലെ ഒരു ദ്വീപാണ് ടൈബി. സാവന്നാ നദീമുഖത്തായി അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റ പരമാവധി നീളം 10 കി.മീ. ഉം വീതി 5 കി.മീ. ഉം ആണ്.

ടൈബീ ദ്വീപിന് തൊട്ടുവടക്കായി കാണുന്നതും സാവന്നാബീച്ച് എന്ന പേരിലറിയപ്പെടുന്നതുമായ മണൽത്തിട്ട ഒരു ജനപ്രിയ വേനൽക്കാലസങ്കേതമാണ്. 'V' ആകൃതിയിലുള്ള ഈ മണൽത്തിട്ട സാവന്നാ നദിവരെ വ്യാപിച്ചിരിക്കുന്നു.

ദീപസ്തംഭം[തിരുത്തുക]

1867-ൽ പണികഴിപ്പിക്കപ്പെട്ട ടൈബീ ദീപസ്തംഭം ദ്വീപിന്റെ ഉത്തര-പൂർവ ഭാഗത്തായി സ്ഥിതിചെയ്യുന്നു. 1753-ൽ ജനറൽ ജെയിംസ് ഓഗ് ൽ ത്രോപ് ഈ ദ്വീപിൽ ഒരു ദീപസ്തംഭം പണിയുവാൻ ഉത്തരവിട്ടു. എന്നാൽ 1791-നു ശേഷമാണ് ഇതു പ്രവർത്തിച്ചുതുടങ്ങിയത്. ആഭ്യന്തരയുദ്ധകാലത്ത് ജനറൽ വില്യം ടി.ഷേർമാന്റെ നേതൃത്വത്തിലുള്ള യൂണിയൻ സേന ടൈബി പിടിച്ചടക്കി. പുലസ്കി കോട്ടയ്ക്ക് എതിർഭാഗത്തായി തങ്ങൾക്ക് യുദ്ധതന്ത്രപ്രധാനമായ ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു യൂണിയൻ സേനയുടെ ലക്ഷ്യം. യുദ്ധത്തിൽ ദീപസ്തംഭം നശിപ്പിക്കപ്പെട്ടു. തുടർന്ന് 1867-ൽ ഇതിന്റെ പുനർനിർമ്മാണം നടന്നു. പുലസ്കി കോട്ട ഇപ്പോൾ ഒരു ദേശീയ സ്മാരകമാണ്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ടൈബീ_ദ്വീപ്&oldid=2145714" എന്ന താളിൽനിന്ന് ശേഖരിച്ചത്