ടെലിപ്രിന്റര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1930-ലെ ഒരു ടെലിടൈപ് യന്ത്രം
ടെലിഗ്രാഫ് സംവിധാനത്തില്‍ അയക്കുന്നിടത്തും സ്വീകരിക്കുന്നിടത്തും ടൈപ്റൈട്ടറുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്ന വാര്‍ത്താവിനിമയോപാധിയാണ് ടെലിപ്രിന്റര്‍. ഇന്ന് ഏകദേശം പൂര്‍ണമായും ഉപയോഗത്തിലില്ലാതായിക്കഴിഞ്ഞിരിക്കുന്ന ഇത് ഒരുകാലത്ത് ദിനപത്രങ്ങളുടെ കാര്യാലയങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി ബധിരര്‍ക്കായി നിര്‍മിച്ചിട്ടുള്ള റ്റിഡിഡി (Telecommunications Devices for the Deaf) എന്ന ഉപകരണം ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു.