ടെറന്‍സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു റോമന്‍ നാടകകൃത്തായിരുന്നു ടെറന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന പബ്ലിയസ് ടെറന്റിയസ് അഫെര്‍. ഗ്രീക്കുകഥകളുടെ ലാറ്റിന്‍ഭാഷയിലുള്ള അവതരണമാണ് ഇദ്ദേഹം നടത്തിയത്. മിഴിവുറ്റ കഥാപാത്രങ്ങളും കെട്ടുറപ്പുള്ള കഥയും ടെറന്‍സിന്റെ നാടകങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടിക്കൊടുത്തു. കാര്‍ത്തേജില്‍ ജനിച്ച ടെറന്‍സ് അടിമയായി റോമിലെത്തുകയും ടെറന്റിയസ് ലുകാനസ് എന്ന സെനറ്റര്‍ അദ്ദേഹത്തിനു വിദ്യാഭ്യാസം നല്‍കി വിമോചിപ്പിക്കുകയും ചെയ്തുവെന്നാണ് ചരിത്രം.
[തിരുത്തുക] കൃതികള്‍
- അഡെല്‍ഫോ (സഹോദരങ്ങള്‍)
- ആന്‍ഡ്രിയ (ആന്‍ഡ്രോസിലെ പെണ്‍കുട്ടി)
- ഹ്യൂറ്റന്‍ ടിമൊറുമെനൊസ് (സ്വയം പീഡിപ്പിക്കുന്നവന്‍)
- യുനക്സ്
- ഫോര്‍മിയോ
- ഹെസ്യ്ര (അമ്മായിയമ്മ)
എന്നിവയാണ് ടെറന്‍സിന്റെ പ്രധാന നാടകങ്ങള്‍. രണ്ടു സഹോദരന്മാരെ സംബന്ധിക്കുന്ന പ്രബോധനപരമായ ഒരു നാടകമാണ് അഡെല്‍ഫോ. സഹോദരന്മാരില്‍ ഒരാള്‍ നാഗരികനും മറ്റെയാള്‍ ഗ്രാമീണനുമാണ്. ഗ്രാമീണന്റെ ഓരോ കുട്ടിയെ ഇരുവരും വളര്‍ത്തുന്നു. ഗ്രാമീണന്‍ കുട്ടിയെ കൂടുതല്‍ നിയന്ത്രിക്കുമ്പോള്‍ നാഗരികന്‍ തന്റെ സംരക്ഷണയിലുള്ള കുട്ടിയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. മനുഷ്യ സ്വഭാവത്തെ ആധാരമാക്കി വിദ്യാഭ്യാസം നല്‍കണമെന്ന സന്ദേശമാണ് നാടകകൃത്ത് നല്‍കുന്നത്. ടെറന്‍സിന്റെ ജീവിതം ഈ നാടകത്തില്‍ പ്രതിഫലിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.