ടെയിലർ സ്വിഫ്റ്റ്
| ടെയിലർ സ്വിഫ്റ്റ് | |
|---|---|
| ജീവിതരേഖ | |
| ജനനനാമം | ടെയിലർ അലിസൺ സ്വിഫ്റ്റ് |
| ജനനം | 1989 ഡിസംബർ 13 വ്യോമിസ്സിങ്, പെൻസിൽവേനിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
| സംഗീതശൈലി | കണ്ട്രി പോപ്,[1] പോപ്,[2] ടീൻ പോപ്, കണ്ട്രി |
| തൊഴിലുകൾ | ഗായിക, സംഗീതജ്ഞ, നടി |
| ഉപകരണം | വോക്കൽസ്, ഗിറ്റാർ, പിയാനോ,[3] യൂക്ക്[4] |
| സജീവമായ കാലയളവ് | 2006–present |
| റെക്കോഡ് ലേബൽ | ബിഗ് മഷീൻ |
| Associated acts | നതാൻ ചാപ്മാൻ, ലിസ് റോസ് |
| വെബ്സൈറ്റ് | taylorswift.com |
അമേരിക്കൻ കണ്ട്രി പോപ് സംഗീതജ്ഞയും ഗായികയും നടിയുമാണ് ടെയിലർ സ്വിഫ്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടെയിലർ അലിസൺ സ്വിഫ്റ്റ് (ജനനം: 13 ഡിസംബർ 1989). ഡിസംബർ 2010-ലെ കണക്കുകൾ അനുസരിച്ച് 16 ദശലക്ഷത്തിലധികം ആൽബങ്ങൾ സ്വിഫ്റ്റ് വിറ്റഴിച്ചിട്ടുണ്ട്.[5][6]
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
ആൻഡ്രിയ ഗാർഡനറുടെയും സ്കോട്ട് കിങ്സ്ലീയുടെയും മകളായി 1989 ഡിസംബർ 13-ന് പെൻസിൽവേനിയയിൽ ജനനം.[7] വളരെ ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതുമായിരുന്ന സ്വിഫ്റ്റിനെ തേടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യ പുരസ്കാരം എത്തി. "മോൺസ്റ്റർ ഇൻ മൈ ക്ലോസറ്റ്" എന്ന കവിതയ്ക്കാണ് ദേശീയ കവിതാ പുരസ്കാരം ലഭിച്ചത്.[8] യു.എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചതോടെയാണ് സ്വിഫ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്.[9] 2006-ൽ ആദ്യ ഗാനം "ടിം മക്ക്ഗ്രോ" പുറത്തിറക്കി. ബിൽബോർഡ് ചാർട്ടിൽ ആറാം സ്ഥാനത്തെത്തിയ ഈ ഒറ്റ ഗാനത്തിലൂടെ തന്നെ സ്വിഫ്റ്റിന് ലോകത്തെ കൈയ്യിലെടുക്കാനായി.[10] "ടിം മക്ക്ഗ്രോ"യ്ക്കു തുടർച്ചയായി അവർ ടെയിലർ സ്വിഫ്റ്റ് എന്നു തന്നെ പേരായ ആൽബം പുറത്തിറക്കി. "ടിം മക്ക്ഗ്രോ" ഉൾപ്പെടെ 11 ഗാനങ്ങളടങ്ങിയ ഈ ആൽബം ബിൽബോർഡ് കണ്ട്രി ആൽബം ചാർട്ടിൽ ഒന്നാം സ്ഥാനത്താണ് പീക്ക് ചെയ്തത്.[11] തുടർന്ന് പുറത്തിറങ്ങിയ ഫിയർലെസ്സ് (2008) വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റി. 2009-ലെ എം ടി വി ബെസ്റ്റ് വീടിയോ പുരസ്കാരം ഫിയർലെസ്സ് സ്വന്തമാക്കി. പ്രസ്തുത അവാർഡു നേടുന്ന ആദ്യ കണ്ട്രി ആർടിസ്റ്റായിരുന്നു സ്വിഫ്റ്റ്. ഈ ആൽബത്തിലെ "യൂ ബിലോങ്ങ് വിത് മി" വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ്. സ്വിഫ്റ്റ് ഇരട്ടവേഷത്തിലെത്തിയ ഗാനത്തിന് മൂന്നു ഗ്രാമ്മി നോമിനേഷനുകളാണ് ലഭിച്ചത്.[12] സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ആൽബം സ്പീക് നൗ 2010 ഒൿടോബർ 25-നു റിലീസ് ചെയ്തു.[13]
സംഗീതജ്ഞ എന്നതിനു പുറ്മേ ഹോളിവുഡിലെ താരറാണി കൂടിയാണ് സ്വിഫ്റ്റ്. വാലന്റൈൻസ് ഡേ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ ടീൻ ചോയിസ് പുരസ്കാരം സ്വിഫ്റ്റ് നേടി.[14] തന്റെ കഥ പറയുന്ന ടെയിലർ സ്വിഫ്റ്റ്: ജേർണീ ടു ഫിയർലെസ്സ് (2010) എന്ന ടെലിവിഷൻ സീരീസിലെ നായികാ കഥപാത്രം സ്വിഫ്റ്റ് തന്നെയാണ് അവതരിപ്പിച്ചത്. ഇതിനു പുറമേ നിരവധി ചിത്രങ്ങളിൽ അഥിതിതാരവുമായി അവർ പ്രത്യക്ഷപ്പെട്ടു. സാമൂഹ്യപ്രവർത്തനങ്ങൾക്കും അവർ സമയം കണ്ടെത്തുന്നു.
[തിരുത്തുക] ആൽബങ്ങൾ
- ടെയിലർ സ്വിഫ്റ്റ് (2006)
- ഫിയർലെസ്സ് (2008)
- സ്പീക് നൗ (2010)
[തിരുത്തുക] അവലംബം
- ↑ Leahey, Andrew; Frye, Megan. [ടെയിലർ സ്വിഫ്റ്റ് at Allmusic "((( Taylor Swift > Overview )))"]. Allmusic. Rovi Corporation. ടെയിലർ സ്വിഫ്റ്റ് at Allmusic, ശേഖരിച്ചത്: 2011-02-08.
- ↑ Wilson, Benji (2009-10-25). "Taylor Swift - the meteoric rise of pop's brightest new star". Daily Mail (London: Associated Newspapers Ltd). http://www.dailymail.co.uk/home/you/article-1222172/Taylor-Swift--meteoric-rise-pops-brightest-new-star.html?ITO=1490, ശേഖരിച്ചത്: 2011-02-08.
- ↑ "Taylor Swift, Billboard's Best-Selling Artist of 2008, Announces 'Fearless 2009' Headlining Tour". Big Machine Records. 2009-01-30. http://news.prnewswire.com/DisplayReleaseContent.aspx?ACCT=104&STORY=/www/story/01-30-2009/0004963493&EDATE=, ശേഖരിച്ചത്: 2011-02-08.
- ↑ "Taylor Swift... The Interview!". BBC Radio One. 2009-02-17. http://www.bbc.co.uk/blogs/chartblog/2009/02/taylor_swift_the_interview.shtml, ശേഖരിച്ചത്: 2011-02-08.
- ↑ "Taylor Swift's FEARLESS is Most Awarded Album in Country Music History". Big Machine Records. 2010-03-18. http://www.bigmachinerecords.com/index.cfm?id=6&viewStory=369, ശേഖരിച്ചത്: 2011-02-08.
- ↑ "Taylor Swift's December to Remember". RIAA. 2010-12-07. http://riaa.com/blog.php?content_selector=Taylor_Swift_December, ശേഖരിച്ചത്: 2011-02-08.
- ↑ "Taylor Swift: Biography". TVguide.com. ശേഖരിച്ചത്: 2011-02-08.
- ↑ "Taylor Swift: Growing into superstardom". Reading Eagle. 2008-12-08. http://www.readingeagle.com/article.aspx?id=116460, ശേഖരിച്ചത്: 2011-02-08.
- ↑ Font size Print E-mail Share 4 Comments (2008-05-17). "CBSnews.com". CBSnews.com. http://www.cbsnews.com/stories/2008/05/16/earlyshow/saturday/secondcup/main4103339.shtml, ശേഖരിച്ചത്: 2011-02-08.
- ↑ "Artist Chart History – Taylor Swift". Billboard. Archived from the original on 2007-12-23. http://web.archive.org/web/20071223040151/http://www.billboard.com/bbcom/retrieve_chart_history.do?model.vnuArtistId=766101&model.vnuAlbumId=800385, ശേഖരിച്ചത്: 2011-02-08.
- ↑ Billboard.com ശേഖരിച്ചത് 2011-02-08
- ↑ "First GRAMMY Performers Announced". Grammy.com. Grammy Awards. December 22, 2009. Archived from the original on 2010-01-03. http://www.webcitation.org/5mWI4VX4B, ശേഖരിച്ചത്: 2011-02-08.
- ↑ PR (September 27, 2010). Taylor Swift Launches Speak Now Album Release With 3-Week iTunes Countdown. PR Newswire. Retrieved 2011-02-08.
- ↑ "Winners of ‘Teen Choice 2010‘ Awards Announced; Teens Cast More Than 85 Million Votes". http://tvbythenumbers.com/2010/08/08/winners-of-teen-choice-2010-awards-announced-teens-cast-more-than-85-million-votes/59453?utm_campaign=WP-TWITTER&utm_medium=twitter&utm_source=twitter, ശേഖരിച്ചത്: 2011-02-08.