ടെന്നസി നദി
| Tennessee River | |
|---|---|
| ടെന്നസി നദി, നെയ്‌ലാന്റ് സ്റ്റേഡിയത്തിൽ നിന്നുള്ള കാഴ്ച. | |
| ഉദ്ഭവം | ഹോൾസ്റ്റൺ, ഫ്രഞ്ച് ബ്രോഡ് എന്നീ രണ്ടു നദികളുടെ സംഗമഫലം. |
| Mouth | പദൂകായിൽ വച്ച് ഒഹായോ നദിയുമായി ചേരുന്നു. |
| Basin countries | അമേരിക്ക |
| Length | 652 mi (1049 km) [1] |
| Source elevation | 813 ft (248 m) [2] |
| Mouth elevation | 302 ft (92 m) [3] |
| Avg. discharge | 70,575 ft3/s (2,000 m³/s) [4] |
| Basin area | 40,876 mi² (105,870 km²) [4] |
അമേരിക്കൻ ഐക്യനാടുകളുടെ തെക്കു കിഴക്കൻ പ്രദേശത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് ടെന്നസി നദി. ഓഹിയോ നദിയുടെ ഏറ്റവും വലിയ പോഷകനദിയായ ടെന്നസിയുടെ നീളം ഏകദേശം 1049 കിലോമീറ്റർ അഥവാ 652 മൈൽ ആണ്. ടെന്നസി താഴ്വരയിലൂടെ ഒഴുകുന്ന ഈ നദി ചെറോക്കി നദി എന്നും അറിയപ്പെടുന്നു. [1]
ഉള്ളടക്കം |
ഒഴുക്ക് [തിരുത്തുക]
ടെന്നസി സംസ്ഥാനത്തെ നോക്സ്‌വില്ലെ പട്ടണത്തിന്റെ കിഴക്കുഭാഗത്തായി വച്ച് ഹോൾസ്റ്റൺ, ഫ്രഞ്ച് ബ്രോഡ് എന്നീ രണ്ടു നദികളുടെ സംഗമഫലമായിട്ടാണ് ടെനസി നദി രൂപം കൊള്ളുന്നത്. അവിടെനിന്നും, ചാറ്റനൂഗയിലൂടെ തെക്കുപടിഞ്ഞാറോട്ടൊഴുകി അലബാമയിലെത്തുന്ന ടെന്നസി നദി, തുടർന്ന് വടക്കൻ അലബാമയിലൂടെ ഒഴുകി കുറച്ചുദൂരം മിസ്സിസ്സിപ്പി സംസ്ഥാനവുമായുള്ള അതിർത്തിയായി മാറിയതിനു ശേഷം, ടെന്നസി സംസ്ഥാനത്തേക്ക് തിരിയുന്നു. ഇവിടെ വച്ച് ടെന്നസി നദി, ടെന്നസി സംസ്ഥാനത്തെ, മധ്യ ടെന്നസി എന്നും, പടിഞ്ഞാറൻ ടെന്നസി എന്നും വിഭജിക്കുന്നു. തുറ്റർന്നൊഴുകുന്ന ടെന്നസി നദി കെന്റക്കി സംസ്ഥാനം പിന്നിട്ട് ഇല്ലിനോയ്യുടെ തെക്കേയറ്റത്തുള്ള പദൂകായിൽ വച്ച് ഓഹിയോ നദിയുമായി ചേരുന്നു.
അണക്കെട്ടുകൾ [തിരുത്തുക]
പ്രധാനമായി ടെന്നസി താഴ്വര പദ്ധതിയുടെ ഭാഗമായും, അല്ലാതെയും ടെന്നസി നദിയിൽ പലയിടത്തും അണക്കെട്ടുകൾ പണിതിട്ടുണ്ട്. കെന്റക്കി അണക്കെട്ടും, കോർപ്സ് ബെർൿലെ അണക്കെട്ടും അവയിൽ പ്രധാനപ്പെട്ടവയാണ്.
പ്രധാന നദീതീര നഗരങ്ങളും പട്ടണങ്ങളും [തിരുത്തുക]
30,000 -ത്തിൽ അധികം ജനസംഖ്യയുള്ളവ കടുപ്പിച്ചിരിക്കുന്നു
- ബ്രിഡ്ജ്പോർട്ട്, അലബാമ
- ചാറ്റനൂഗ, ടെന്നസി
- ചെറോക്കി, അലബാമ
- ക്ലിഫ്ടൺ, ടെന്നസി
- ക്രമ്പ്, ടെന്നസി
- ഡെകാറ്റർ, അലബാമ
- ഫ്ലോറൻസ്, അലബാമ
- ഗ്രാൻഡ് റിവേഴ്സ്, കെന്റക്കി
- ഗണ്ടേഴ്സ്വില്ല, അലബാമ
- ഹാരിസൺ, ടെന്നസി
- ഹണ്ട്സ്വില്ല, അലബാമ
- കില്ലൻ, അലബാമ
- നോക്സ്വില്ല, ടെന്നസി
- ലാങ്സ്റ്റൺ, അലബാമ
- ലെനോയർ സിറ്റി, ടെന്നസി
- ലൌഡൺ, ടെന്നസി
- ന്യൂ ജോൺസൺവില്ല, ടെന്നസി
- പദൂക, കെന്റക്കി
- റെഡ്സ്റ്റോൺ ആഴ്സണൽ, അലബാമ
- സാവന്ന, ടെന്നസി
- സ്കോട്ട്സ്ബോറോ, അലബാമ
- ഷെഫീൽഡ്, അലബാമ
- സോഡ്ഡി ഡെയ്സി, ടെന്നസി
- സിഗ്നൽ മൌണ്ടൻ, ടെന്നസി
- സൌത്ത് പിറ്റ്സ്ബർഗ്, ടെന്നസി
- ട്രിയാന, അലബാമ
- വാട്ടർലൂ, അലബാമ
അവലംബം [തിരുത്തുക]
- ↑ 1.0 1.1 U.S. Geological Survey Geographic Names Information System: Tennessee River
- ↑ U.S. Geological Survey. Shooks Gap quadrangle, Tennessee. 1:24,000. 7.5 Minute Series. Washington D.C.: USGS, 1987.
- ↑ U.S. Geological Survey. Paducah East quadrangle, Kentucky. 1:24,000. 7.5 Minute Series. Washington D.C.: USGS, 1982.
- ↑ 4.0 4.1 "Arthur Benke & Colbert Cushing, "Rivers of North America". Elsevier Academic Press, 2005 ISBN 0-12-088253-1