ടെഡ് നെൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെഡ് നെൽസൺ
2011 ൽ ടെക് മ്യൂസിയം ഓഫ് ഇന്നൊവേഷനിൽ നെൽസൺ സംസാരിക്കുന്നു
ജനനം (1937-06-17) ജൂൺ 17, 1937  (86 വയസ്സ്)
കലാലയംSwarthmore College
University of Chicago
Harvard University
Keio University
അറിയപ്പെടുന്നത്Hypertext
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംInformation technology, philosophy, and sociology
സ്ഥാപനങ്ങൾProject Xanadu
സ്വാധീനങ്ങൾVannevar Bush

ടെഡ് നെൽസൺ (ജനനം:1937) ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമാണ് തിയഡോർ ഹോം നെൽസൺ, 1963-ൽ ഹൈപ്പർ ടെക്സ്റ്റ് , ഹൈപ്പർ മീഡിയ എന്നീ പ്രയോഗങ്ങൾ നെൽസൺ സംഭാവന ചെയ്തു, 1965-ൽ അവ പ്രസിദ്ധീകരിക്കുകയും ചെയ്തു..[1] നെൽസന്റെ ലക്ഷ്യമാണ് വേൾഡ് വൈഡ് വെബ്ബിന്റെ രൂപത്തിൽ വന്നത്.[2] നെൽസൺ രൂപകല്പ്പന ചെയ്ത അവസ്ഥയിലേക്ക് വേൾഡ് വൈഡ് വെബ്ബ് ഇപ്പോഴും ഉയർന്നിട്ടില്ല എന്ന് പറയാം. നെൽസൺ ഇപ്പോൾ സിഗ്സാഗ്(Zigzag) എന്ന പുതിയ സോഫ്റ്റ്വെയറിന്റെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. ട്രാൻസ്‌ക്ലൂഷൻ,[1]വെർച്വാലിറ്റി,[3]ഇന്റർട്വിംഗുലാരിറ്റി (ലിറ്റററി മെഷീനുകളിൽ) എന്നീ പദങ്ങൾ നെൽസൺ ഉപയോഗിച്ചു. 1997-ലെ ഫോബ്‌സ് പ്രൊഫൈൽ അനുസരിച്ച്, നെൽസൺ "ഒരു സൈറാനോ ഡി ബെർഗെറാക്ക് അല്ലെങ്കിൽ 'സോഫ്റ്റ്‌വെയറിന്റെ ഓർസൺ വെല്ലസ്' പോലെ ഒരു ലിറ്ററി റൊമാന്റിക് ആയി സ്വയം കാണുന്നു."[4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

എമ്മി അവാർഡ് നേടിയ സംവിധായകൻ റാൽഫ് നെൽസണിന്റെയും അക്കാദമി അവാർഡ് നേടിയ നടി സെലസ്റ്റ് ഹോമിന്റെയും മകനാണ് നെൽസൺ.[5]അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വിവാഹം ജീവിതം ചുരുങ്ങിയ കാലത്തിനുള്ളിൽ അവസാനിച്ചു, അദ്ദേഹത്തെ കൂടുതലും വളർത്തിയത് മുത്തശ്ശിമാർ ആയിരുന്നു, ആദ്യം ചിക്കാഗോയിലും പിന്നീട് ഗ്രീൻവിച്ച് വില്ലേജിലും.[6]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Rettberg, Jill Walker. "Complex Information Processing: A File Structure for the Complex, the Changing, and the Indeterminate". Electronic Literature as a Model of Creativity and Innovation in Practice.
  2. Nelson, Theodor Holm (August 1965). "Complex information processing: a file structure for the complex, the changing and the indeterminate". ACM '65: Proceedings of the 1965 20th National Conference. ACM: 84–100. doi:10.1145/800197.806036. ISBN 9781450374958. S2CID 2556127.
  3. Tognazzini, Bruce. "Magic and Software Design". asktog.com. Retrieved 7 April 2017.
  4. "Ted Nelson - Forbes.com". www.forbes.com.
  5. John Leland (July 2, 2011). "Love and Inheritance: A Family Feud". The New York Times. Retrieved July 3, 2011.
  6. "Internet Pioneers: Ted Nelson". Ibiblio. Retrieved July 3, 2011.
"https://ml.wikipedia.org/w/index.php?title=ടെഡ്_നെൽസൺ&oldid=3827159" എന്ന താളിൽനിന്ന് ശേഖരിച്ചത്