ടെട്ര (കുരങ്ങൻ)
Breed | Rhesus macaque |
---|---|
Sex | പെണ്ണ് |
Born | ഒക്ടോബർ 1999 Oregon Regional Primate Research Center |
Nation from | അമേരിക്ക |
Known for | Cloned animal |
Named after | നാല് എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്ന് |
ക്ലോണിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ ജനനം കൊണ്ട ആദ്യത്തെ കുരങ്ങുവർഗ്ഗം ജീവിയാണ് ടെട്ര. അമേരിക്കയിലെ ബാവർടൺ ആസ്ഥാനമായുള്ള ഓറിഗോൺ പ്രൈമേറ്റ് റിസർച്ച് സെന്ററിലെ ഗവേഷണഫലമായാണ് ഇത് രൂപപ്പെട്ടത്. ഇവ റീസസ് വർഗ്ഗത്തിൽപ്പെട്ടവയാണ്. പ്രൊഫസർ ജെറാൾഡ് ഷാറ്റൺ ആണ് ഗവേഷകസംഘത്തലവൻ.
സാങ്കേതികത[തിരുത്തുക]
എംബ്രിയോ സ്പ്ലിറ്റിംഗ് എന്ന ക്ലോണിംഗ് സങ്കേതമാണ് ടെട്രയുടെ രൂപപ്പെടലിന് സഹായിച്ചത്. 368 ഭ്രൂണങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് 107 എണ്ണത്തെ വളർത്തുമാതാക്കളിൽ നിക്ഷേപിച്ചെങ്കിലും ടെട്ര മാത്രമാണ് വിജയിയായി അവശേഷിച്ചത്.
പ്രാധാന്യം[തിരുത്തുക]
മനുഷ്യരോട് പരിണാമപരമായി ഏറ്റവും അടുപ്പമുള്ള വർഗ്ഗക്കാരാണ് കുരങ്ങുകൾ. മനുഷ്യനുൾപ്പെടുന്ന പ്രൈമേറ്റ് വിഭാഗത്തിലാണ് ഇവയും ഉൾപ്പെടുന്നത്. അക്കാരണത്താൻ മനുഷ്യനിലെ രോഗനിർണ്ണയ- ചികിത്സാ രംഗങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്താൻ ടെട്രയുടെ രൂപപ്പെടലിനാകും.