ടെക്സസ് ഇൻസ്ട്രുമെന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെക്സസ് ഇൻസ്ട്രുമെന്റ്സ്
Texas Instruments Logo.svg
തരം പബ്ലിക് (NYSETXN)
സ്ഥാപിക്കപ്പെട്ടത് 1930 (GSI എന്ന പേരിൽ), 1951 (TI എന്ന പേരിൽ)[1]
ആസ്ഥാനം ഡാളസ്, ടെക്സസ്, അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ആളുകൾ ടോം എഞ്ജിബസ്, ചെയർമാൻ
റിച്ച് ടെമ്പിൾട്ടൺ, പ്രസിഡന്റ് & CEO
കെവിൻ മാർച്ച്, CFO
ബ്രയാൻ ബൊണ്ണർ, CIO
വ്യവസായം അർദ്ധചാലകങ്ങൾ, ഇലക്ട്രോണിക്സ്
Products Integrated Circuits, Digital Signal Processors, Digital Light Processors (DLP), RFID, Calculators
വരുമാനം

Green Arrow Up.svg

$14.26 billion USD (2006)[2]
ആകെ വരുമാനം

Green Arrow Up.svg

$4.34 billion USD (2006)
തൊഴിലാളികൾ

Green Arrow Up.svg

30,986 (2007) [3]
വെബ്‌സൈറ്റ് www.ti.com
ഡാളസിലെ ടെക്സസ് ഇൻസ്ട്രുമെന്റ്സ് ആസ്ഥാനം

അക്ഷാംശവും രേഖാംശവും: 32°54′33″N 96°45′04″W / 32.909256°N 96.751054°W / 32.909256; -96.751054 പൊതുവേ TI എന്ന ചുരുക്കപ്പേരിൽ ഇലക്ട്രോണിക് വ്യവസായലോകത്ത് അറിയപ്പെടുന്ന ടെക്സസ് ഇൻസ്ട്രുമെന്റ്സ് (NYSETXN) അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത്, ഡാളസ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്‌.[4] അർദ്ധചാലക വ്യവസായത്തിൽ വിറ്റുവരവിന്റെ കാര്യത്തിൽ ഇന്റലിനും, സാംസങിനും, തോഷിബയ്ക്കും ശേഷം നാലാം സ്ഥാനത്തുള്ള കമ്പനിയാണ്‌ TI. വിറ്റുവരവിന്റെ കാര്യത്തിൽ ലോകത്തെ ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ, അനലോഗ് വിപണികളിൽ ഒന്നാം സ്ഥാനവും സെല്ഫോൺ സാങ്കേതികവിദ്യയിൽ രണ്ടാം സ്ഥാനവും കമ്പനിയ്ക്കുണ്ട്[5] . ഇന്ത്യയുടെ വിവരസാങ്കേതികതലസ്ഥാനമായ ബാംഗളൂരിൽ 1985-ൽ ഗവേഷണമാരംഭിച്ച TI, വിവരസാങ്കേതികവിദ്യാരംഗത്ത് ആദ്യമായി ബാംഗളൂരിൽ ഗവേഷണമാരംഭിച്ച ബഹുരാഷ്ട്ര കമ്പനിയും (Multi-National Company - MNC) ആണ്‌.

[തിരുത്തുക] ചരിത്രം

ഹ്യൂസ്റ്റണടുത്ത് ടെക്സസിലെ സ്റ്റാഫോർഡിൽ ടെക്സസ് ഇൻസ്ട്രുമെന്സ് സ്ഥാപനം സൂചിപ്പിക്കുന്ന ബോർഡ്.

സെസിൽ എച്ച്. ഗ്രീൻ, ജെ. എറിക്ക് ജോൺസൺ, യുജീൻ മക്ഡർമോട്ട്, പാട്രിക്ക് ഇ. ഹാഗർട്ടി എന്നിവർച്ചേർന്ന് 1951ൽ ടെക്സസ് ഇൻസ്ട്രുമെന്റ്സ് സ്ഥാപിച്ചു. ഇവരിൽ മക്ഡർമോട്ട് ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ മുൻകമ്പനിയായിരുന്ന ജിയോഫിസിക്കൽ സർ‌വീസിന്റെ(GSI) സ്ഥാപകരിലൊരാളായിരുന്നു. 1930ൽ സ്ഥാപിതമായ ഈ കമ്പനിയിൽ ജോലിക്കാരായിരുന്നു ഗ്രീനും ജോൺസണും. 1941ൽ പേൾ ഹാർബർ ആക്രമിക്കപ്പെട്ടത്തിന്റെ തലേദിവസം ഇവരെല്ലാം ചേർന്ൻ GSI എന്ന കമ്പനി സ്വന്തമാക്കി. 1945 നവംബറിൽ ലബോറട്ടറി ആൻഡ് മാനുഫാക്‌ചറിങ് ഡിവിഷന്റെ (L&M) ജനറൽ മാനേജറായി പാട്രിക്ക് ഹാഗെർട്ടി നിയമിതനായി. ഏറെ പ്രതിരോധ ഇടപാടുകൾ നേടിയ L&M വിഭാഗം 1951ൽ GSIയുടെ ജിയോഫിസിക്കൽ വിഭാഗത്തേക്കാൾ വളർച്ച നേടി. കമ്പനി ജനറൽ ഇൻസ്ട്രുമെന്റ്സ് ഇൻക്. എന്ന പേരിൽ പുനക്രമീകരിച്ചു. എന്നാൽ ജെനറൽ ഇൻസ്ട്രുമെന്റ് എന്ന പേരിൽ വേറൊരു കമ്പനി നിലവിലുണ്ടായിരുന്നതിനാൽ പേര്‌ ടെക്സസ് ഇൻസ്ട്രുമെന്റ്സ് എന്ന് അതേ വർഷം മാറ്റി. ജിയോഫിസിക്കൽ സർവീസസ് ഇൻക്. 1988ൽ ഹാലിബർട്ടൺ വാങ്ങിക്കുന്നതുവരെ ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ സബ്‌സിഡിയറി ആയി തുടർന്നു.


Texas Instruments exists to create, make and market useful products and services to satisfy the needs of its customers throughout the world.[6]

—Patrick Haggerty, Texas Instruments Statement of Purpose

[തിരുത്തുക] ധർമ്മാധിഷ്ഠതയും മൂല്യാധിഷ്ഠതയും

മ്യൂല്യാധിഷ്ഠിതമായ ബിസിനസ് നടത്തിപ്പിന്‌ പ്രസിദ്ധമായ കമ്പനിയാണ്ട് ടെക്സസ് ഇൻസ്ട്രുമെന്റ്സ്. എത്തിസ്ഫിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോകത്തെ ഏറ്റവും ധർമ്മാധിഷ്ഠിതമായി ബിസിനസ് നടത്തുന്ന കമ്പനികളുടെ പട്ടികയിൽ TI മൂന്നു വർഷം തുടർച്ചയായി (2007, 2008, 2009) ഇടം നേടി.[7][8][9]. ഇലക്ട്രോണിക്സ്/അർദ്ധചാലക വിഭാഗത്തിൽ ഈ പട്ടികയിൽ മൂന്നുവർഷവും ഇടം നേടിയ ഏക കമ്പനിയും TI ആണ്‌.

[തിരുത്തുക] അവലംബം

  1. "INVESTOR FAQs". Texas Instruments. http://www.ti.com/corp/docs/investor/faqs.shtml#c1, ശേഖരിച്ചത്: 2007-01-29. 
  2. Texas Instruments (22 January 2007). TI Reports 4Q06 and 2006 Financial Results. Press release.
  3. "Texas Instruments Fact Sheet". Texas Instruments. http://www.ti.com/corp/docs/company/factsheet.shtml, ശേഖരിച്ചത്: 2007-01-29. 
  4. "TI Mailing Address." Texas Instruments. Retrieved on June 12, 2009.
  5. Databeans http://www.databeans.net/reports/2009_php_files/09ANALOG_MarketShare.php
  6. The Corporation and Innovation, Haggerty, Patrick, Strategic Management Journal, Vol. 2, 97-118 (1981)
  7. ""2007 World's most ethical companies - Ethisphere Institute". http://ethisphere.com/2007-worlds-most-ethical-companies. 
  8. ""2008 World's most ethical companies - Ethisphere Institute"". http://ethisphere.com/wme2008. 
  9. ""2009 World's most ethical companies - Ethisphere Institute". http://ethisphere.com/wme2009. 
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ