ടൂ റിവേഴ്സ്
| ടൂ റിവേഴ്സ് | |
|---|---|
| — Town — | |
| സ്ഥാനം: 44°11′16″N 87°35′28″W / 44.18778°N 87.59111°Wസ്ഥാനം: 44°11′16″N 87°35′28″W / 44.18778°N 87.59111°W | |
| Country | United States |
| State | Wisconsin |
| County | Manitowoc |
| വിസ്തീർണ്ണം | |
| • മൊത്തം | 31.9 sq mi (82.6 km2) |
| • കരപ്രദേശം | 31.8 sq mi (82.3 km2) |
| • ജലപ്രദേശം | 0.1 sq mi (0.3 km2) |
| ഉയരം[1] | 620 ft (189 m) |
| ജനസംഖ്യ (2000) | |
| • മൊത്തം | 1,912 |
| • ജനസാന്ദ്രത | 60.2/sq mi (23.2/km2) |
| സമയമേഖല | Central (CST) (യു.റ്റി.സി.-6) |
| • വേനൽ (DST) | CDT (UTC-5) |
| ഏരിയ കോഡുകൾ | 920 |
| FIPS code | 55-81350[2] |
| GNIS feature ID | 1584307[1] |
അമേരിക്കയിലെ ഒരു നഗരമാണിത്. പൂർവവിസ്കോൺസിനിലായുള്ള (Wisconsin) ഈ നഗരം മാനിറ്റോവക് (Milwaukee) കൗണ്ടിയിൽപ്പെടുന്നു. മിഷിഗൺ തടാകതീരത്ത്, ഈസ്റ്റ് ട്വിൻ, വെസ്റ്റ് ട്വിൻ നദികളുടെ അഴിമുഖത്തായിട്ടാണ് നഗരം സ്ഥിതിചെയ്യുന്നത്. മാനിറ്റോവക്, മിൽവോകി (Milwaukee) എന്നീ നഗരങ്ങളിൽ നിന്ന് യഥാക്രമം 6 കി.മീ.ഉം 145 കി.മീ.ഉം വടക്കായാണ് ടൂ റിവേഴ്സ് നഗരത്തിന്റെ സ്ഥാനം. ജനസംഖ്യ: 13030. ഒരു മുഖ്യവാണിജ്യാടിസ്ഥാന മത്സ്യബന്ധന തുറമുഖവും, വ്യാവസായിക കേന്ദ്രവുമാണ് ടൂ റിവേഴ്സ്. അലുമിനിയം, വൈദ്യുതോപകരണങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങൾ.
1836-ൽ ഒരുകൂട്ടം മുക്കുവരാണ് ടൂ റിവേഴ്സ് നഗരം സ്ഥാപിച്ചത്. തുടർന്ന് ഇവിടെ ഒരു തടി മിൽ സ്ഥാപിക്കുകയും വളരെ പെട്ടെന്ന് ഇതൊരു തടി വ്യവസായ കേന്ദ്രമായി വികസിക്കുകയും ചെയ്തു. പക്ഷേ, താമസിയാതെ തടി വ്യവസായം മറ്റു വ്യവസായങ്ങൾക്ക് വഴിമാറി. 1878-ൽ ഈ നഗരം യൂണിയനിൽ ലയിപ്പിക്കപ്പെട്ടു. 'കൗൺസിൽ മാനേജർ' മാതൃകയിലുള്ള ഭരണമാണ് ടൂ റിവേഴ്സിൽ നിലവിലുള്ളത്.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ റിവേഴ്സ് ടൂ റിവേഴ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |