ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B
റിലീസ് പോസ്റ്റർ
സംവിധാനം മോഹൻ രാഘവൻ
നിർമ്മാണം പോൾ വടക്കുംചേരി
പോൾ വള്ളിക്കോടത്ത്
രചന മോഹൻ രാഘവൻ
അഭിനേതാക്കൾ ബിജു മേനോൻ
ജഗദീഷ്
ശ്വേത മേനോൻ
സംഗീതം ശ്രീവത്സൻ ജെ. മേനോൻ
ഛായാഗ്രഹണം അരുൺ വർമ്മ
ചിത്രസംയോജനം വിനോദ് സുകുമാരൻ
റിലീസിങ് തീയതി
  • ഏപ്രിൽ 9, 2010 (2010-04-09)
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

മോഹൻ രാഘവൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B. ബിജു മേനോൻ, ജഗദീഷ്, ശ്വേത മേനോൻ, അലക്സാണ്ടർ, ടീന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മോഹൻ രാഘവന് ഈ ചിത്രത്തിലൂടെ ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച രണ്ടാമത്തെ നടനുമായി.[1]

കഥാപശ്ചാത്തലം[തിരുത്തുക]

പാലക്കാടൻ ഗ്രാമത്തിലും ബാംഗ്ലൂർ നഗരത്തിലുമായി ജീവിക്കുന്ന രണ്ടു കൊച്ചു കുട്ടികൾ തമ്മിലുണ്ടാകുന്ന അസാധാരണ ബന്ധമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം.[2] ഓർമ്മവയ്‌ക്കുന്നതിനു മുൻപ് തന്നെയും അമ്മയെയും വിട്ടുപോയ അച്ഛന് നിരന്തരം കത്തെഴുതുന്ന ചെറിയ കുട്ടിയായ ദാസനാണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം. ദാസന്റെ അച്ഛൻ എന്നോ ഒഴിഞ്ഞുപോയ വീട്ടിലെ പുതിയ താമസക്കാർക്കാണ് ആ കത്തുകൾ ലഭിച്ചത്. അവിടെയുള്ള അമ്മുവെന്ന കൊച്ചു പെൺകുട്ടി ദാസന് അച്ഛനെഴുതുന്ന പോലെ മറുപടി എഴുതുകയാണ്. ദാസന് ആ മറുപടികൾ ഏറെ വിലമതിച്ച സമ്മാനങ്ങളായിരുന്നു. സ്വന്തം അച്ഛൻ എന്നെങ്കിലുമൊരിക്കൽ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിൽ കഴിയുന്ന ദാസന്റെയും അവൻ പിതാവിനയച്ച കത്ത്‌ വായിച്ച നഗരത്തിലെ ബാലികയുടേയും ഹൃദയവികാരങ്ങൾ ഹൃദയസ്‌പർശിയായി തന്നെ അവതരിപ്പിക്കാൻ മോഹൻ രാഘവൻ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നുണ്ട്.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരം[തിരുത്തുക]

  • ഏഷ്യൻ ചിത്രത്തിനുള്ള 2010-ലെ ജോൺ എബ്രഹാം പുരസ്‌കാരം
  • ഫിലിം ക്രിട്ടിക്‌സ് അവാർഡ്
  • പതിനൊന്നാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം[3].

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]