ടി.കെ. സുജിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.കെ. സുജിത്ത്

മലയാളത്തിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളിൽ പ്രമുഖനാണ് സുജിത്ത്.

ജീവിതരേഖ[തിരുത്തുക]

1977 മെയ് 31-നു ടി.ആർ. കുമാരന്റെയും പി.ആർ. തങ്കമണിയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. 2001 മെയ് 14 മുതൽ കേരള കൗമുദി ദിനപത്രത്തിൽ ദിനപത്രത്തിൽ ജോലിചെയ്യുന്നു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ബിരുദവും തൃശ്ശൂർ ഗവണ്മെന്റ് ലാ കോളെജിൽ നിന്ന് എൽ.എൽ.ബി ബിരുദവും തിരുവനന്തപുരം ലാ കോളെജിൽ നിന്ന് എൽ.എൽ.എം. ബിരുദാനന്തര ബിരുദവും നേടി.


ചിത്രകലയിലോ കാർട്ടൂൺ വരയിലോ സാമ്പ്രാദയിക പരിശീലനം നേടിയിട്ടില്ലാത്ത ഇദ്ദേഹം താൻ ഇപ്പോഴും ഒരു വിദ്യാർത്ഥിയാണെന്നു കരുതുന്നു. ലളിതമായ വരകളും കുറിക്കുകൊള്ളുന്ന വാചകങ്ങളും ഇദ്ദേഹത്തിന്റെ കാർട്ടൂൺ ശൈലിയുടെ പ്രത്യേകതയാണ്. ഗ്രാമ്യ ഭാഷയുടെ പ്രയോഗം പലപ്പോഴു ഇദ്ദേഹത്തിന്റെ കാർട്ടൂണിനു ഒരു നാടൻ ടച്ച് നൽകുന്നു. വായനക്കാരനുമായി കുറച്ചുകൂടി അടുത്ത് സംവദിക്കാൻ ഈ ശൈലി അദ്ദേഹത്തെ സഹായിക്കുന്നു.


പുരസ്കാരങ്ങൾ[തിരുത്തുക]

  • ഏറ്റവും നല്ല കാർട്ടൂണിസ്റ്റിനുള്ള സംസ്ഥാന മീഡിയ അവാർഡ് (2005, 2007, 2008, 2009, 2011, 2012, 2014, 2015, 2016)
  • മായ കാമത്ത് നാഷണൽ കാർട്ടൂൺ അവാർഡ് 2016
  • ഏറ്റവും നല്ല കാർട്ടൂണിസ്റ്റിനുള്ള തിരുവനന്തപുരം പ്രസ്സ് ക്ലബ് അവാർഡ് (2006, 2008, 2009, 2010 ,2011, 2012, 2014 ,2015)
  • ലളിതകലാ അക്കാഡമി പുരസ്കാരം (2007, 2011, 2012 )
  • പാമ്പൻ മാധവൻ അവാർഡ് (2004)
  • കെ.യു.ഡബ്ല്യു.ജെ കാർട്ടൂൺ അവാർഡ് (2003)
  • മലയാള മനോരമ കാമ്പസ് ലൈൻ കാർട്ടൂൺ അവാർഡ് (1999)
  • കോഴിക്കോട് സർവ്വകലാശാല യുവജനോത്സവങ്ങളിൽ കാർട്ടൂൺ മത്സരത്തിന് ഒന്നാം സ്ഥാനം: 1997, 1998, 1999, 2000 വർഷങ്ങളിൽ.
  • ഏറ്റവും നല്ല കാർട്ടൂണിസ്റ്റിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, 2007
  • കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂണിനുള്ള ഓണറബിൾ മെൻഷൻ അവാർഡ് 2007

സുജിത്തിന്റെ ബ്ലോഗുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.കെ._സുജിത്ത്&oldid=3286411" എന്ന താളിൽനിന്ന് ശേഖരിച്ചത്