ടി.എൻ. പ്രതാപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.എൻ. പ്രതാപൻ
നിയോജക മണ്ഡലം കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം

ജനനം (1960-05-12) 12 മേയ് 1960 (53 വയസ്സ്)
തളിക്കുളം, തൃശൂർ ജില്ല
രാഷ്ടീയകക്ഷി കോൺഗ്രസ്സ് (ഐ)
ജീവിതപങ്കാളി(കൾ) യു.കെ. രമ
കുട്ടികൾ ആഷിക് ,ആൻസി
ഭവനം തളിക്കുളം, തൃശൂർ ജില്ല
വെബ്‌സൈറ്റ് http://tnprathapan.com

കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കൊടുങ്ങല്ലൂർ മണ്ഡലത്തെ[1] പ്രതിനിധീകരിക്കുന്ന എം.എൽ.എ-യുമാണ് ടി.എൻ. പ്രതാപൻ (ജനനം: 1960 മേയ് 12) .

ജീവിതരേഖ[തിരുത്തുക]

തൃശൂർ ജില്ലയിലെ തളിക്കുളത്തെ ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തി.

അധികാരസ്ഥനങ്ങൾ[തിരുത്തുക]

  • കെ.എസ്.യു - തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്‌
  • യൂത്ത് കോൺഗ്രസ് - തൃശ്ശൂർ ജില്ലാ സെക്രട്ടറി
  • കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി - സംസ്ഥാന വൈസ് പ്രസിഡണ്ട്‌
  • കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം
  • കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം
  • വൈൽഡ്‌ ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

  • 2001-ൽ കൃഷ്‌ണൻ കണിയാംപറമ്പിലിനെ നാട്ടിക നിയോജകമണ്ഡലത്തിൽ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി
  • 2006-ലും നാട്ടിക നിയമസഭാമണ്ഡലത്തിൽ നിന്ന് രണ്ടാവട്ടവും വിജയിച്ചു.
  • 2011-ൽ കൊടുങ്ങല്ല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ ഇദ്ദേഹം കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായും പ്രവർത്തിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കൊടുങ്ങല്ലൂരിൽ ടി.എൻ. പ്രതാപൻ വിജയിച്ചു" (ഭാഷ: ഇംഗ്ലീഷ്). റിപ്പോർട്ടർ ടിവി. മേയ് 13, 2011. ശേഖരിച്ചത്: ഏപ്രിൽ 11, 2012. 
"http://ml.wikipedia.org/w/index.php?title=ടി.എൻ._പ്രതാപൻ&oldid=1929550" എന്ന താളിൽനിന്നു ശേഖരിച്ചത്