ടി.എൻ. ഗോപകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.എൻ. ഗോപകുമാർ

കേരളത്തിലെ ഒരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ്‌ ടി.എൻ. ഗോപകുമാർ. ഇപ്പോൾ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫ് ആണ്.

ജീവിതരേഖ[തിരുത്തുക]

നീലകണ്ഠശർമ്മയുടേയും തങ്കമ്മയുടേയും മകനായി 1957 ൽ ശുചീന്ദ്രത്ത് ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആംഗലസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. മധുര സർ‌വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിലും പി.ജി. കരസ്ഥമാക്കി. മാതൃഭൂമി,മാധ്യമം ദിനപ്പത്രം, ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. ഗോപകുമാർ സം‌വിധാനവും അവതരണവും നിർ‌വഹിച്ചു ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന "കണ്ണാടി" സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ്‌[1]. "വേരുകൾ" എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. "ശുചീന്ദ്രം രേഖകൾ" എന്ന ഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[2]. 2009 ലെ സുരേന്ദ്രൻ നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട്[3]. ജീവൻ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഭാര്യ:ഹെദർ. മക്കൾ:ഗായത്രി,കാവേരി.[4]

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഹിന്ദു ഓൺലൈൻ
  2. സാഹിത്യ അക്കാദമി വെബ് സൈറ്റ് 07/10/2009 ന്‌ ശേഖരിച്ചത്
  3. "ടി. എൻ. ഗോപകുമാറിന് സുരേന്ദ്രൻ നീലേശ്വരം പുരസ്‌കാരം". മാതൃഭൂമി. നവംബർ 2009. ശേഖരിച്ചത് നവംബർ 11, 2009.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  4. മാതൃഭൂമി ബുക്സ് പ്രൊഫൈൽ
"http://ml.wikipedia.org/w/index.php?title=ടി.എൻ._ഗോപകുമാർ&oldid=1765437" എന്ന താളിൽനിന്നു ശേഖരിച്ചത്