ടിന്റു ലൂക്ക
| വ്യക്തി വിവരങ്ങൾ | |||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പൗരത്വം | |||||||||||||||||
| ജന്മസ്ഥലം | കണ്ണൂർ ജില്ല, കേരളം | ||||||||||||||||
| Sport | |||||||||||||||||
| രാജ്യം | |||||||||||||||||
| കായികമേഖല | ഓട്ടം | ||||||||||||||||
| ഇനം(ങ്ങൾ) | 800 മീറ്റർ | ||||||||||||||||
|
|||||||||||||||||
കേരളത്തിലെ ഒരു രാജ്യാന്തര കായിക താരമാണ് ടിന്റു ലൂക്ക. കണ്ണൂർ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. പി.ടി. ഉഷയുടെ ഉഷ സ്കൂൾ ഓഫ് അതലറ്റിക്സിലാണ് (കൊയിലാണ്ടി) ടിന്റു പരിശീലനം നേടിയത്. ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് ആണ് ടിന്റുവിന്റെ സ്പോൺസർ.[1].
800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വിൽസന്റെ 1:59.85 സെക്കന്റ് എന്ന 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ടിന്റു ഇതിനായി മറികടന്നത്.
2008-ൽ, ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സ് ച്യാമ്പൻഷിപ്പിൽ വെള്ളിമെഡൽ നേടാൻ ടിന്റുവിന് കഴിഞ്ഞിരുന്നു.[2]. 2010 ഡൽഹി കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 2:01.25 സെക്കന്റു കൊണ്ട് പൂർത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തി[3]
ഉള്ളടക്കം |
ഏഷ്യൻ ഗെയിംസ് 2010 [തിരുത്തുക]
2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ ടിന്റു വെങ്കല മെഡൽ നേടി (2:01.36) ഇതു ടിന്റുവിന്റെ വ്യക്തിഗത സമയത്തേക്കാൾ വളരെ കൂടുതൽ ആയിരുന്നു ഹീറ്റ്‌സിലെ പ്രകടനത്തിന്റെ ബലത്തിൽ റേസിലെ ഫേവറിറ്റായ ടിന്റുവിന് ഉജ്വാല സ്റ്റാർട്ടാണ് ലഭിച്ചത്. ഈ ലീഡ് അവസാന നാൽപ്പത് മീറ്റർ വരെ ടിന്റു കാക്കുകയും ചെയ്തു. അവസാന നാൽപ്പതു മീറ്റർ വരെ മൂന്ന് മീറ്റർ പിറകിലായിരുന്ന മത്‌സകോയും യാൻ ഹാങ്ങും ടിന്റുവിനെ മൂന്നാമതാക്കി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
പങ്കെടുത്ത പ്രധാന കായിക മത്സരങ്ങൾ [തിരുത്തുക]
- 2008 ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സ് ച്യാമ്പൻഷിപ്പ്, ജക്കാർത്ത
- ഡൽഹി കോമൺവെൽത്ത് ഗെയിംസ്
- ഏഷ്യൻ ഗെയിംസ് 2010
അവലംബം [തിരുത്തുക]
- ↑ http://olympicgoldquest.in/ogq/profile/tintu.html
- ↑ "Tintu Luka to participate in Jr. world athletic championship". Thaindian News.
- ↑ Tintu beaten by her own pace