ടിം പാറ്റേഴ്സണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജനനം: | 1956 |
|---|---|
| തൊഴില്‍: | കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സോഫ്റ്റ്വെയര്‍ ഡിസൈനര്‍ |
| വെബ് സൈറ്റ്: | Paterson's Company |
ഒരു അമേരിക്കന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ് റ്റിം പാറ്റേഴ്സണ്‍. 1956ല്‍ ജനിച്ചു. 1980കളില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യഥാര്‍ത്ഥ സൃഷ്ടാവായാണ് റ്റിം അറിയപ്പെടുന്നത്. സിയാറ്റില്‍ കമ്പ്യൂട്ടര്‍ പ്രോഡക്റ്റ്സ്, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങളില്‍ ജോലിചെയത ഇദ്ദേഹം 1982 ഫാല്‍ക്കണ്‍ റ്റെക്നോളജി എന്ന പേരില്‍ സ്വന്തമായി കമ്പനി ആരംഭിച്ചു. പിന്നീട് 1986ല്‍ ഈ കമ്പനി മൈക്രോസോഫ്റ്റിന്റേതായി. 1990-1998 കാലയളവില്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയത റ്റിം പാറ്റേഴ്സണ്‍ വിഷ്വല്‍ ബേസിക്കിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിലും പങ്കെടുത്തു.