ടാറ്റാ നാനോ
| ടാറ്റാ നാനോ | |
|---|---|
| നിർമ്മാതാവ് | ടാറ്റാ മോട്ടോർസ് |
| നിർമ്മാണം | 2008–present |
| മുൻഗാമി | ഇല്ല |
| വിഭാഗം | സൂപ്പർമിനി കാർ/സിറ്റി കാർ |
| രൂപഘടന | 5-door hatchback |
| ലേഔട്ട് | RR layout |
| എൻജിൻ | 624cc/2cyl/ 33bhp/48NM/(പെട്രോൾ ) |
| ഗിയർ മാറ്റം | മാനുവൽ/4 സ്പീഡ് |
| വീൽബെയ്സ് | 2,230 mm |
| നീളം | 3,100 mm |
| വീതി | 1,500 mm |
| ഉയരം | 1,600 mm |
| ഭാരം | 600 - 635 കിലോഗ്രാം |
ടാറ്റ നാനോ എന്നത് ടാറ്റാ മോട്ടോർസ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ മിനി കാർ ആണ്.[1].ഇത് ആദ്യമായി പ്രദർശിപ്പിച്ചത് 2008 ജനുവരി 10-ന് ന്യൂഡൽഹയിൽ നടന്ന ഒമ്പതാമത് ഓട്ടോ എക്സ്പോയിലാണ്[2].
[തിരുത്തുക] സവിശേഷതകൾ
താരതമ്യേന കുറഞ്ഞ ഉല്പാദന ചെലവും, വിലയുമാണ് പ്രധാന സവിശേഷത .
കുറഞ്ഞ പരിരക്ഷണ ചിലവ്, ഉയർന്ന മൈലേജ്.
ഭാരത് സ്റ്റേജ് -III, യൂറോ -IV എന്നിവ പ്രകാരമുള്ള മലിനീകരണനിയന്ത്രണങ്ങൾ പാലിക്കുന്നു.
നീളം മാരുതി 800-നേക്കാൾ 8% കുറവാണെങ്കിലും ഉൾവശം 21% കൂടുതലുണ്ട്.
വില നികുതികളുൾപ്പെടാതെ ഒരു ലക്ഷം രൂപയാണ്.(US$2500, GBP1277, €1700)
[തിരുത്തുക] പരിസ്ഥിതി അവലോകനം
ആഗോളതാപനം മുഖ്യവിഷയമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ടാറ്റാ നാനോ അന്തരീക്ഷ മലിനീകരണം വർദ്ധിക്കാൻ കാരണമാകുമെന്ന് പാശ്ച്യാത്യ പരിസ്ഥിതി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ പാശ്ച്യാത്യ രാജ്യങ്ങൾ ഇപ്പോഴുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം, സ്വയം നിയന്ത്രിക്കാൻ തയ്യാറാകാതെയുള്ള ഇത്തരം അഭിപ്രായങ്ങൾ ഇന്ത്യൻ വിദഗ്ദ്ധർ എതിർക്കുന്നു.
[തിരുത്തുക] അവലംബം
- ↑ "India's Tata Motors unveils its ultracheap US$2,500 car, Tata Nano". Associated Press. 2008-01-10. http://news.uk.msn.com/Article.aspx?cp-documentid=7199981, ശേഖരിച്ചത്: 2008-01-10.
- ↑ Mohanty, Mrituinjoy (2008-01-10). "Why criticising the 1-Lakh car is wrong". Rediff News. http://www.rediff.com/money/2008/jan/04tatacar.htm, ശേഖരിച്ചത്: 2008-01-10.