ടാബീറൻ

Coordinates: 3°51′36″N 159°21′52″W / 3.86000°N 159.36444°W / 3.86000; -159.36444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

3°51′36″N 159°21′52″W / 3.86000°N 159.36444°W / 3.86000; -159.36444

Lagoon shoreline at Fanning

മധ്യ-ശാന്ത സമുദ്രത്തിലെ ഒരു പവിഴദ്വീപാണ് ടാബീറൻ. ഫാനിങ് ദ്വീപ് എന്നും ഇതിന് പേരുണ്ട്[1] . ഹാവായിക്കു തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ലൈൻ ദ്വീപുകളിലൊന്നായ ഇത് ഇപ്പോൾ കിരിബാത്തിയുടെ ഭാഗമാണ്. ഏകദേശം 35 ച. കി. മീ. വിസ്തൃതിയുള്ള ഈ ദ്വീപിലെ ജനസംഖ്യ 1309 ('90) മാത്രമാണ്.

ടാബീറൻ ദ്വീപുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും തെങ്ങിൻതോപ്പുകളാണ്. തദ്ദേശവാസികളില്ലാത്ത ഈ ദ്വീപിലെ മിക്ക കൃഷിയിടങ്ങളിലെയും തൊഴിലാളികൾ ഗിൽബർട്ട് ദ്വീപുനിവാസികളാണ്. കൊപ്രയാണ് മുഖ്യ ഉത്പന്നം.

അമേരിക്കൻ പര്യവേഷകനായ എഡ്മണ്ട് ഫാനിങ് ആണ് 1798-ൽ ടാബീറൻ ദ്വീപസമൂഹം കണ്ടെത്തിയത്. 1899-ൽ ഈ ദ്വീപ് ബ്രിട്ടന്റെ ഭാഗമായി. തുടർന്ന് 1916-ൽ 'ഗിൽ ബർട്ട് ആന്റ് എലിസ്' കോളനിയുടെ ഭാഗമായി മാറിയ ടാബീറൻ ദ്വീപ് 1979-ലാണ് കിരിബാത്തിയിലുൾപ്പെട്ട ഒരു പ്രദേശമായി തീർന്നത്.

അവലംബം[തിരുത്തുക]

  1. "Fanning Island". www.svpassage.com. Archived from the original on 2013-10-24. Retrieved 2013 ഒക്ടോബർ 24. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ടാബീറൻ&oldid=3970634" എന്ന താളിൽനിന്ന് ശേഖരിച്ചത്