ടാഡാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചാബിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാനായി 1985 മുതൽ 1995 വരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമമായിരുന്നു ടാഡാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ടെററിസ്റ്റ് ആൻഡ് ഡിസ്രപ്റ്റീവ് ആക്റ്റ്സ് (പ്രിവൻഷൻ) ആക്റ്റ് (തീവ്രവാദ, വിധ്വംസക പ്രവർത്തന നിരോധന നിയമം)(ആംഗലേയം:Terrorist and Disruptive Activities (Prevention) Act) .

1995ൽ പിൻ‌വലിയ്ക്കുന്നതിനു മുൻപായി 1989ലും, 1991ലും, 1993ലും ഈ നിയമത്തിൽ അല്പസ്വല്പം ഭേദഗതികൾ വരുത്തിയിരുന്നു. രാജ്യവ്യാപകമായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു ഇവ. ഈ നിയമത്തിലെ പ്രധാന പോരായ്മ ‘തീവ്രവാദി’ എന്നാൽ ആരാണ് എന്ന ഒരു നിർവ്വചനത്തിന്റെ അഭാവമായിരുന്നു.

"http://ml.wikipedia.org/w/index.php?title=ടാഡാ&oldid=1113465" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ