ടാങ്ഷാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാങ്ഷാൻ
—  Prefecture-level city  —
ചൈനീസ് transcription(s)
 • ചൈനീസ് 唐山
 • പിൻയിൻ Tángshān
ടാങ്ഷാൻ നഗരത്തിലെ ദൃശ്യം
ഹെബെയിലെ സ്ഥാനം
ടാങ്ഷാൻ is located in China
ടാങ്ഷാൻ
ചൈനയിലെ സ്ഥാനം
സ്ഥാനം: 39°36′N 118°10′E / 39.6°N 118.167°E / 39.6; 118.167
രാജ്യം ചൈന
പ്രവിശ്യ ഹെബെയ്
ഭരണം
 • പാർട്ടി സെക്രട്ടറി സാവൊ യുങ് (赵勇)
 • മേയർ സാങ് ഗുഡോങ് (张国栋)
വിസ്തീർണ്ണം
 • Prefecture-level city 13,472 km2 (5,201.6 sq mi)
 • Urban 3,874 km2 (1,495.8 sq mi)
ജനസംഖ്യ (2003)
 • Prefecture-level city 71,00,000
 • സാന്ദ്രത 527/km2 (1,365/sq mi)
 • Urban 29,60,000
 • Urban density 764.1/km2 (1,978.9/sq mi)
സമയമേഖല ചൈന സ്റ്റാൻഡേർഡ് (യു.ടി.സി.+8)
Postal code 063000
Area code(s) 315
GDP ¥277.9 billion (2007)
GDP per capita ¥37,734 (2007)
License Plate Prefix 冀B
വെബ്സൈറ്റ് http://www.tangshan.gov.cn/

വടക്കുകിഴക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുള്ള ഒരു നഗരമാണ് ടാങ്ഷാൻ. ബീജിങ്ങിനു 160 കി. മീ. തെ. കിഴക്കായി സ്ഥിതി ചെയ്യുന്നു. ഒരു ഖനന-ഘന വ്യവസായ കേന്ദ്രമാണിത്. 2003-ലെ കണക്കുകളനുസരിച്ച് 71 ലക്ഷമാണ് ജനസംഖ്യ.

ചൈനയിൽ ആദ്യമായി റെയിൽപ്പാത നിർമ്മിക്കപ്പെട്ടത് ടാങ്ഷാൻ നഗരത്തിലായിരുന്നു, 1882-ൽ. ടിയെൻസിനിലേക്ക് കൽക്കരി കൊണ്ടു പോകാനായിരുന്നു ഈ പാത നിർമ്മിക്കപ്പെട്ടത്.

കയ്‌ലാൻൻ കൽക്കരി ഖനന പ്രദേശത്തിലുൾപ്പെട്ടതാണ് ടാങ്ഷാൻ നഗരം. കയ്‌ലാൻ നിക്ഷേപങ്ങളുടെ ഖനനം ആരംഭിച്ചതോടെ ഒരു ഖനന കേന്ദ്രമെന്ന നിലയിൽ ടാങ്ഷാൻ വികസിച്ചു തുടങ്ങി. ഇരുമ്പുരുക്കു വ്യവസായങ്ങൾ, താപോർജ പ്ലാന്റുകൾ, യന്ത്രസാമഗ്രികളും തുണിത്തരങ്ങളും ഉത്പ്പാദിപ്പിക്കുന്ന വ്യവസായ ശാലകൾ തുടങ്ങിയവ ഇവിടെ പിന്നീട് സ്ഥാപിക്കപ്പെട്ടു. കൽക്കരി-ഇരുമ്പുരുക്കു-ഖനന വ്യവസായങ്ങൾ വികസിച്ചതും ആധുനികവത്കരിക്കപ്പെട്ടതും 1949-നുശേഷമാണ്.

വാണിജ്യ ജീവിതശൈലിയുടെ എല്ലാ ഘടകങ്ങളും സമന്വയിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട ഒരു പരീക്ഷണാർഥ സാമ്പത്തിക പ്രദേശത്തിന്റെ കേന്ദ്രമായി 1964-ൽ ടാങ്ഷാൻ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1977 ജൂലൈയിൽ ഇവിടെ ഉണ്ടായ വൻ ഭൂകമ്പങ്ങൾ നഗരത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി. റിക്ടർ സ്കെയിലിൽ 8.2 തീവ്രത അടയാളപ്പെടുത്തിയ ആ ഭൂകമ്പത്തിൽ 255,000 പേരാണ് മരണമടഞ്ഞത്.

"http://ml.wikipedia.org/w/index.php?title=ടാങ്ഷാൻ&oldid=1081986" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ