ഞൊടിഞെട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞൊടിഞെട്ട
ഞൊടിഞെട്ടയുടെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Solanales
കുടുംബം: Solanaceae
ജനുസ്സ്: Physalis
വർഗ്ഗം: P. minima
ശാസ്ത്രീയ നാമം
Physalis minima

നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ( പ്രാദേശികമായി ഞൊട്ടങ്ങ[1] മുട്ടാംബ്ലിങ്ങ, മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി എന്നീ പേരുകളും പ്രചാരത്തിലുണ്ട്) (ഇംഗ്ലീഷ്: Cape Gooseberry, Little Gooseberry ശാസ്ത്രീയനാമം: Physalis minima). കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിക്കാൻ കുട്ടികൾ ഉപയോഗിച്ചിരുന്ന ചെടിയാണിവ. ഇതിൽ നിന്നാണ് ഞൊടിഞെട്ട എന്ന പേര് വന്നത്. ഹവായിയാണ് ഈ ചെടിയുടെ സ്വദേശം.

കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്.

രൂപവിവരണം[തിരുത്തുക]

അഞ്ചു മി.മീ വ്യാസമുള്ള പൂക്കൾക്ക് വെളുത്ത നിറമാണ്. വേനലാവുന്നതോടെ കായ്കൾ പാകമാവുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പ്രധാന പൂക്കാലം

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Physalis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അവലംബം[തിരുത്തുക]

  1. "പോഹാബെറി". രാജേഷ് കാരപ്പള്ളിൽ. മാതൃഭൂമി - കാർഷികം. ശേഖരിച്ചത്: 2013 ജൂൺ 14. 

ബാഹ്യകണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഞൊടിഞെട്ട&oldid=1782487" എന്ന താളിൽനിന്നു ശേഖരിച്ചത്