ഞഴുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞഴുക്
ഞഴുകിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Vitales
കുടുംബം: Vitaceae
ജനുസ്സ്: Leea
വർഗ്ഗം: L.Indica
ശാസ്ത്രീയ നാമം
Leea indica
(Burm. f.) Merr.
പര്യായങ്ങൾ

ഭാരതത്തിലെ നിത്യഹരിത വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ്‌ ഞഴുക്. മലയാളത്തിൽ ഞഴുക്, ഞള്ള്, കുടഞഴുക്, മണിപ്പെരണ്ടി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Leea indica (Burm.f.) Merr എന്നാണ്‌ . ഇത് Vitaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഛത്രി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദിയിലെ നാമം കുക്കൂരജിഹ്വ എന്നാണ്‌. 5 മീറ്റർ വരെ മ്യരം വയ്ക്കും.[1]

സവിശേഷതകൾ[തിരുത്തുക]

ഏകദേശം എട്ട് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. ഇതിന്‌ വലിയ ഇലകളാണുള്ളത്. ചെറിയ പൂക്കൾ വെള്ളനിറത്തിൽ കാണപ്പെടുന്നു. കായ്കൾക്ക് വൃത്താകൃതിയാണുള്ളത്. ഇവ കുലകളായി കാണപ്പെടുന്നു. വേരുകളും ഇലകളുമാണ്‌ ഔഷധഗുണമുള്ള ഭാഗങ്ങൾ. ഇളംകൊമ്പും തളിരിലയും കറിവയ്ക്കാൻ കൊള്ളാം, കായയും ചിലർ തിന്നാറുണ്ട്. ഇല നല്ല പച്ചിലവളമാണ്.

ഔഷധം[തിരുത്തുക]

പിത്തം, അതിസാരം, വയറിളക്കം, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഔഷധമായി ഈ സസ്യത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://www.biotik.org/india/species/l/leeaindi/leeaindi_en.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ഞഴുക്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Leea indica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ഞഴുക്&oldid=1798787" എന്ന താളിൽനിന്നു ശേഖരിച്ചത്