ജോ അറോയൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോ അറോയൊ
ജോ അറോയൊയുടെ പ്രതിമ
ജീവിതരേഖ
ജനനനാമം Alvaro José Arroyo González
അറിയപ്പെടുന്നത് ഈ പേരിലും El Joe
ജനനം 1955 നവംബർ 1(1955-11-01)
കൊളംബിയ
മരണം 2011 ജൂലൈ 26(2011-07-26) (പ്രായം 55)
കൊളംബിയ
സംഗീതശൈലി സൽസ, കോംപ
തൊഴിലുകൾ ഗായകൻ, ഗാനരചയിതാവ്, സംഗീതഞ്ജൻ
ഉപകരണം Vocals, Wood block
സജീവമായ കാലയളവ് 1969–2011
റെക്കോഡ് ലേബൽ Discos Fuentes, Sony Music
Associated acts Shakira, Juanes, Celia Cruz

കരീബിയയിലെ സൽസ, കോംപ തുടങ്ങിയ സംഗീത ശാഖകളെ ലോകത്തിന് പരിചയപ്പെടുത്തിയ കൊളംബിയൻ ഗായകനാണ് ജോ അറോയൊ(1 നവംബർ 1955 – 26 ജൂലൈ 2011)

ജീവിതരേഖ[തിരുത്തുക]

എട്ടാം വയസ്സിൽ, കരീബിയൻ പട്ടണമായ കാർത്താജിനയിലെ വേശ്യാലയങ്ങളിലാണ് അറോയൊ പാടിത്തുടങ്ങിയത്. പിന്നീട്, ഫ്രൂകോ ടെസോസ് ഗ്രൂപ്പിന്റെ ഏണെസ്‌റ്റോ എസ്റ്റാർഡയാണ് അറോയൊയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ കൊളംബിയയിലെ മുഖ്യധാര സംഗീതലോകത്തെത്തിക്കുന്നത്. 1981 വരെ ഈ ഗ്രൂപ്പിൽ സജീവമായിരുന്നു അറോയൊ. ഇക്കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ 'ലാ റെബല്യൻ' പുറത്തുവരുന്നതും. പിന്നീട് 'ദി ട്രൂത്ത്' എന്ന പേരിൽ സ്വന്തമായി ഒരു സംഗീത ഗ്രൂപ്പുണ്ടാക്കി. ഏറെക്കാലം ചില ആരോഗ്യ പ്രശ്‌നങ്ങളാൽ അറോയൊ സംഗീത രംഗത്തുണ്ടായിരുന്നില്ല. കൊളംബിയൻ ഗായികയായ ഷാക്കിറയുമൊത്ത് 2000ൽ അദ്ദേഹം സംഗീതപരിപാടി സംഘടിപ്പിച്ചിരുന്നു.[1]

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/103380/110727

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജോ_അറോയൊ&oldid=1691851" എന്ന താളിൽനിന്നു ശേഖരിച്ചത്