ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Right Honourable ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ KG KT FRS PC


പദവിയിൽ
26 January – 2 June 1828
രാജാവ് George IV
പ്രധാനമന്ത്രി The Duke of Wellington
മുൻ‌ഗാമി The Lord Bexley
പിൻ‌ഗാമി Charles Arbuthnot

പദവിയിൽ
19 December 1852 – 30 January 1855
രാജാവ് Victoria
മുൻ‌ഗാമി The Earl of Derby
പിൻ‌ഗാമി The Viscount Palmerston

ജനനം 1784 28 ജനുവരി(1784-01-28)
Edinburgh
മരണം 1860 ഡിസംബർ 14 (പ്രായം 76)
London
രാഷ്ടീയകക്ഷി Peelite
ബിരുദം St John's College, Cambridge
ഒപ്പ്

ബ്രിട്ടിഷ് പ്രധാനമന്ത്രി(1852-55)യും രാജ്യതന്ത്രജ്ഞനുമായ്രുന്നു ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ.

ഉള്ളടക്കം

[തിരുത്തുക] ബാല്യകാലം

എഡിൻബറോയിൽ 1784 ജനുവരി 18-ന് ജനിച്ചു. ബാല്യത്തിൽ തന്നെ മാതാപിതാക്കൾ അന്തരിച്ചുപോയതിനാൽ രക്ഷകർത്താക്കളായ വില്യം പിറ്റിന്റേയും ഹെന്റി ഡണ്ടാസിന്റേയും സംരക്ഷണയിൽ വളർന്നു. ഹാരോയിലും കേംബ്രിഡ്ജിലെ സെ. ജോൺസ് കോളജിലും ആണ് വിദ്യാഭ്യാസം നടത്തിയത്. 1801-ൽ പിതാമഹന്റെ മരണത്തെത്തുടർന്ന് ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു. 1813-ൽ വിയന്നയിലെ ബ്രിട്ടിഷ് അംബാസിഡറായി നിയമിതനായി. 1814-ലെ പാരിസ് സന്ധിയിൽ വഹിച്ച പങ്ക് ഇദ്ദേഹത്തിന് വൈക്കൌണ്ട്[1] (Vis-count) സ്ഥാനം നേടിക്കൊടുത്തു.

[തിരുത്തുക] ഭരണത്തിൽ

വെല്ലിങ്ടന്റെ (1769-1852) നേതൃത്വത്തിലുണ്ടായ മന്ത്രിസഭയിൽ 1828-ൽ അബർഡീൻ അംഗമായി. വിദേശകാര്യമന്ത്രിയെന്ന നിലയിൽ 1830 വരെ തുടർന്നു. 1834-ൽ കുറച്ചുകാലം യുദ്ധകാര്യ സെക്രട്ടറിയായിരുന്നു. 1841-ൽ സർ റോബർട്ട് പീലിന്റെ (1788-1850) നേതൃത്വത്തിൽ മന്ത്രിസഭയുണ്ടായതിനെ തുടർന്ന് ഇദ്ദേഹം വീണ്ടും വിദേശകാര്യമന്ത്രിയായി. അക്കാലത്ത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നുവെങ്കിലും രണ്ടു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടാതിരിക്കാൻ കാരണം അബർഡീനായിരുന്നു.

[തിരുത്തുക] ബ്രിട്ടീഷ് പ്രധാനമന്ത്രി

1846-ലെ ഓറിഗോൺ സന്ധിമൂലം, യു.എസ്സും കാനഡയും തമ്മിലുള്ള അതിർത്തിത്തർക്കം അവസാനിപ്പിച്ചതിൽ അബർഡീന് പ്രധാന പങ്കുണ്ട്. 1846-ൽ പീൽ മന്ത്രിസഭ രാജിവച്ചു. സർ റോബർട്ട് പീലിന്റെ മരണത്തെത്തുടർന്ന് അബർഡീൻ ടോറികക്ഷിനേതാവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായി (1852). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ക്രിമിയൻ യുദ്ധം (1853-56) ഉണ്ടായത്. ഈ യുദ്ധം കൈകാര്യം ചെയ്തരീതിയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 1855 ജനുവരിയിൽ അബർഡീൻ പ്രധാനമന്ത്രിപദം രാജിവച്ചു. 1860 ഡിസംബർ 14-ന് ഇദ്ദേഹം അന്തരിച്ചു. 1893-ൽ സ്റ്റാൻമോർപ്രഭുവും (ഏൾ ഒഫ് അബർഡീൻ-Earl of Aberdeen)[2] 1923-ൽ ലേഡി ഫ്രാൻസെസ് ബാൾഫറും (ലൈഫ് ഒഫ് ജോർജ് ഫോർത്ത്, ഏൾ ഒഫ് അബർഡീൻ - Life of George IV,Earl of Aberdeen)[3] അബർഡീന്റെ ജീവചരിത്രങ്ങൾ രചിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറംകണ്ണികൾ


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബർഡീൻ, ജോർജ് ഹാമിൽട്ടൺ ഗോർഡൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ