ജോർജ്ജ് ക്ലൂണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ്ജ് ക്ലൂണി
George Clooney 2012.jpg
ജോർജ്ജ് തിമോത്തി ക്ലൂണി, 2012
ജനനം ജോർജ്ജ് തിമോത്തി ക്ലൂണി
(1961-05-06) മേയ് 6, 1961 (52 വയസ്സ്)
ലെക്സിംഗ്ടൺ, കെന്റക്കി, യു.എസ്.
തൊഴിൽ നടൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്
സജീവം 1978–തുടരുന്നു
ജീവിത പങ്കാളി(കൾ) റ്റാലിയ ബാൽസം
(1989–1993)
പങ്കാളി(കൾ) സ്റ്റേസി കീബ്ലർ
(2011-തുടരുന്നു)
മാതാപിതാക്കൾ നിക്ക് ക്ലൂണി
ബന്ധുക്കൾ റോസ്മേരി ക്ലൂണീ
(അമ്മായി)
മിഗേൽ ഫെറർ, റാഫേൽ ഫെറർ

ഒരു അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ജോർജ്ജ് തിമോത്തി ക്ലൂണി(ജനനം: 6, മേയ്, 1961). മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം രണ്ടുതവണ നേടിയിട്ടുണ്ട്. രാഷ്ട്രീയം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന ക്ലൂണി, 2008 ജനുവരി 31 മുതൽ ഐക്യരാഷ്ട്രസഭയുടെ സമാധാനദൂതനായി പ്രവർത്തിക്കുന്നു.[1][2][3]

ആദ്യകാല ജീവിതം[തിരുത്തുക]

നീന ബ്രൂസ് - നിക്ക് ക്ലൂണി ദമ്പതികളുടെ മകനായി കെന്റക്കിയിലെ ലെക്സിംഗ്ടണിൽ ജനിച്ചു.[4][5] പിതാവ് ഒരു ഗെയിം ഷോ അവതാരകനായിരുന്നു. റോമൻ കത്തോലിക്ക വിശ്വാസത്തിൽ വളർന്നു.[6][7][8][9] കെന്റക്കിയിലും ഒഹായോവിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മിഡിൽ സ്കൂൾ കാലഘട്ടത്തിൽ മുഖപേശികളെ തളർത്തുന്ന ബെൽസ് പാൾസി പിടിപെട്ടുവെങ്കിലും ഒരുവർഷത്തിനകം തന്നെ രോഗവിമുക്തനായി. രോഗവും സഹപാഠികളുടെ കളിയാക്കലുമൊക്കെയായി, തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച കാലമായിരുന്നു അത് എന്ന് ജോർജ്ജ് ക്ലൂണി പിന്നീട് അഭിപ്രായപ്പെട്ടു.[10]

പിന്നീട് കെന്റക്കിയിലെ അഗസ്റ്റാ ഹൈസ്കൂളിൽ ചേർന്നു. 1979-81 കാലഘട്ടത്തിൽ നോർത്തേൺ കെന്റക്കി യൂണിവേഴ്സിറ്റിയിൽ ബ്രോഡ്കാസ്റ്റ് ജേർണലിസത്തിൽ മേജർ ചെയ്തു. കുറച്ചുകാലം സിൻസിനാറ്റി യൂണിവേഴ്സിറ്റിയിലും പഠിച്ചുവെങ്കിലും ബിരുദം നേടിയില്ല.[11]

അവലംബം[തിരുത്തുക]

  1. Worsnip, Patrick (January 18, 2008). "George Clooney named UN messenger of peace". Reuters. 
  2. "UN gives actor Clooney peace role". BBC News. February 1, 2008. ശേഖരിച്ചത്: July 5, 2008. 
  3. "Clooney PSA Announcement". Betterworldcampaign.org. ശേഖരിച്ചത്: September 19, 2009. 
  4. "Intriguing people for January 18, 2010". CNN. January 18, 2010. 
  5. . February 1, 2006 http://nl.newsbank.com/nl-search/we/Archives?p_product=LH&s_site=kentucky&p_multi=LH&p_theme=realcities&p_action=search&p_maxdocs=200&p_topdoc=1&p_text_direct-0=10F871099DD82300&p_field_direct-0=document_id&p_perpage=10&p_sort=YMD_date:D&s_trackval=GooglePM.  Missing or empty |title= (സഹായം)
  6. King, Larry (February 16, 2006). "CNN LARRY KING LIVE;Interview With George Clooney". CNN. ശേഖരിച്ചത്: May 6, 2010.  but claims not to believe in Heaven or Hell and doesn't know if he believes in God. :(George Clooney answers the question about his family strict Catholicism; "Yes, we were Catholic, big time, whole family, whole group")
  7. Donnelly, Gabrielle (December 22, 2006). "I used to go to confession every week". Catholic Herald. ശേഖരിച്ചത്: May 6, 2010. 
  8. White, Deborah. "The Politics of George Clooney, Actor and Liberal Activist". About.com. ശേഖരിച്ചത്: June 22, 2010. "By all reports, the Clooneys are a close-knit, Irish-Catholic family..." 
  9. Rader, Dotson. "‘It’s Finally About Friendship And Loyalty’". Parade. ശേഖരിച്ചത്: December 30, 2010. 
  10. ജോൺസ്റ്റൺ, ജെന്നി (മാർച്ച് 1, 2003). "മൈ ഹെൽ ആസ് എ ബോയ് മോൺസ്റ്റർ". ഡെയ്‌ലി മിറർ (യു.കെ.). 
  11. Kimberly Potts. George Clooney: the last great movie star. ശേഖരിച്ചത്: January 31, 2012. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജോർജ്ജ്_ക്ലൂണി&oldid=1939815" എന്ന താളിൽനിന്നു ശേഖരിച്ചത്