ജോഹന്നസ് ഗുട്ടെന്‍ബെര്‍ഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Johannes Gensfleisch zur Laden zum Gutenberg | |
|---|---|
| ജനനം | c. 1398 Mainz, Electorate of Mainz |
| മരണം | ഫെബ്രുവരി 3 1468 Mainz, Electorate of Mainz |
| ഉദ്യോഗം | Engraver, Inventor, and Printer |
അച്ചടിയെ വിപ്ലവകരമാക്കിയ ജര്‍മന്‍ പ്രിന്ററാണ് ജോഹന്ന്സ് ഗുട്ടെന്‍ബെര്‍ഗ്(1398-1468). ജംഗമാച്ചുകള്‍ (movable metal types) ഉപയോഗിച്ചുകൊണ്ടുള്ള അച്ചടി കണ്ടുപിടിച്ചത് ഗുട്ടന്‍ബെര്‍ഗാണ്. ലോകത്തെ മാറ്റിമറിച്ച കണ്ടെത്തലായിരുന്നു ഇത്. ചൈനക്കാര്‍ മരഅച്ചുകള്‍കൊണ്ട് അച്ചടി നടത്തയിരുന്നുവെങ്കിലും ഗുട്ടെന്‍ബെര്‍ഗിന്റെ സങ്കേതത്തിലൂടെയാണ് അച്ചടി ലോകവ്യാപകമായത്.
[തിരുത്തുക] ജീവിത രേഖ
ജര്‍മ്മനിയിലെ മെയ്ന്‍സിലാണ് ഗുട്ടെന്‍ബെഗിന്റെ ജനനം.ആദ്യകാല ജീവിതത്തെ കുറിച്ച വ്യക്തമായ രേഖപെടുത്തലുകളില്ല. ജോഹന്‍ ഫുസ്റ്റ് എന്നയാളുമായി പങ്കാളിത്ത വ്യവസ്ഥയിലാണ് ഗുട്ടെന്‍ബെര്‍ഗ് അച്ചടി വ്യാപാരമാരംഭിക്കുന്നത്. നിരന്തരമായ പരീക്ഷണങ്ങളിലൂടെ 1456 ല്‍ അദ്ദേഹം ആദ്യത്തെ അച്ചടിച്ച ബൈബിള്‍ പുറത്തിറക്കി. ഒരോ പേജിലും രണ്ടു കോളങ്ങളിലായി 42 വരികള്‍ വീതം ലാറ്റിനില്‍ അച്ചടിച്ച ഈ ബൈബിള്‍ 'ഗുട്ടെന്‍ബെര്‍ഗ് ബൈബിള്‍' എന്നാണ് അറിയപ്പെടുന്നത്.
വായനയുടെ ജനകീയവത്കരണത്തിലൂടെ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന വിവരവിപ്ലവത്തിന് (Information revolution) തുടക്കമിടുകയായിരുന്നു ഗുട്ടെന്‍ബെര്‍ഗ്.