ജോസഫ് പവ്വത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതിരൂപതാ മുൻ ആർച്ച് ബിഷപ്പ്  
മാർ ജോസഫ് പവ്വത്തിൽ
ചങ്ങനാശ്ശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ്
Mar Joseph Powathil.jpg
രൂപത ചങ്ങനാശ്ശേരി അതിരൂപത
മുൻഗാമി മാർ ആന്റണി പടിയറ
പിൻഗാമി മാർ ജോസഫ് പെരുന്തോട്ടം
വ്യക്തി വിവരങ്ങൾ
ജനനം 1930 ആഗസ്ത് 14 [1]
ചങ്ങനാശേരി, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
വിഭാഗം സീറോ മലബാർ കത്തോലിക്കാ സഭ
ജീവിതവൃത്തി മെത്രാപ്പോലീത്ത

ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പായിരുന്നു മാർ ജോസഫ് പവ്വത്തിൽ [2].

ജീവചരിത്രം[തിരുത്തുക]

1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1962 ഒക്ടോബർ 3ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു, അതിനുശേഷം 1972 ഫിബ്രവരി 13 ന് മെത്രാനായി അഭിഷിക്തനായി.[3]

അതിരൂപതാ മെത്രാപ്പോലീത്ത[തിരുത്തുക]

2002 മെയ് മാസത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാനായ ഇദ്ദേഹം 2007 മാർച്ച് 19നാണ് മെത്രാപ്പോലീത്തയായി അഭിഷിക്തനായത്. മാർ ജോസഫിനു മുൻപ് മാർ ആന്റണി പടിയറയായിരുന്നു ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/kottayam/news/2452969-local_news-kottayam.html മാതൃഭൂമി ദിനപത്രം
  2. http://archdiocesechanganacherry.com/archdiocesechanganacherry-archdiocese.php?id=1
  3. http://www.mathrubhumi.com/kottayam/news/2452969-local_news-kottayam.html മാതൃഭൂമി ദിനപത്രം - 2013 ആഗസ്ത് 13 - പ്രവർത്തനോന്മുഖതയുടെ യുവത്വവുമായി ഇടയശ്രേഷ്ഠൻ ശതാഭിഷേകത്തിലേക്ക്
"http://ml.wikipedia.org/w/index.php?title=ജോസഫ്_പവ്വത്തിൽ&oldid=1870777" എന്ന താളിൽനിന്നു ശേഖരിച്ചത്