ജോര്‍ജ്ജ് കാഡ്‌ബറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വ്യവസായ പ്രമുഖനും സാമൂഹ്യ പരിഷ്കര്‍ത്താവും വയോജന-വാര്‍ധക്യ സംരക്ഷണ പരിപാടികളുടെ പ്രചാരകനുമായിരുന്നു കാഡ്‌ബറി ജോര്‍ജ്ജ്. കാഡ്‌ബറി ചോക്ലേറ്റിന്‍റെ നിര്‍മ്മാണത്തിലൂടെയാണ് ഇദ്ദേഹം വ്യവസായലോകത്ത് അറിയപ്പെടുന്നത്.
ക്വേക്കര്‍ മതാവലംബിയായിരുന്ന അദ്ദേഹം തേയില -കാപ്പി-കൊക്കോ കച്ചവടക്കാരനായിരുന്ന ജോണ്‍ കാഡ്ബറിയുടെ മകനായി 1839ല്‍ എഡ്ജ്ബാസ്റ്റണില്‍ ജനിച്ചു.1861ല്‍ ജ്യേഷ്ഠന്‍ റിച്ചാര്‍ഡുമായി ചേര്‍ന്നു പിതാവിന്റെ ബിസ്സിനസ് എറ്റെടുത്തു. കൊക്കോപ്പൊടി കൊണ്ടു പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുക എന്നത് ജോര്‍ജിന്റെ ആശയമായിരുന്നു. അങ്ങിനെയാണ് ലോകപ്രസിദ്ധമായ കാഡ്‌ബറി ചോക്ലേറ്റിന്റെ ജനനം.
കമനീയ പെട്ടികളില്‍ ചോക്ലേറ്റ് ലഭ്യമാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജോര്‍ജ് കോടീശ്വരനായി. തന്റെ മുഴുവന്‍ സ്വത്തും ധര്‍മ്മസ്ഥാപനങ്ങള്‍ നടത്തുവാനായി സര്‍ക്കാര്‍ നിയമിക്കുന്ന ഒരു കമ്മീഷനു വിട്ടു കൊടുക്കയാണ് ജോര്‍ജ് ചെയ്തത്.
പില്‍ക്കാലത്ത് ന്യൂസ് ക്രോണിക്കിള്‍ എന്നറിയപ്പെട്ട ഡെയിലി ന്യൂസ് 1901ല്‍ ജോര്‍ജ് വിലയ്ക്ക് വാങ്ങി പത്രപ്രവര്‍ത്തനരംഗത്തേക്കു മാറി. 1922 ഒക്ടോബര്‍ 24-ന് ബര്‍മിംഗാമില്‍വെച്ച് ഇദ്ദേഹം അന്തരിച്ചു.