ജോയി എബ്രഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Joy Abraham
MP of Rajya Sabha for Kerala
ഓഫീസിൽ
2 July 2012 – 1 July 2018
പിൻഗാമിJose K. Mani, KC(M)
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-03-07) 7 മാർച്ച് 1951  (73 വയസ്സ്)
രാഷ്ട്രീയ കക്ഷിKerala Congress
പങ്കാളിShrimati Valsamma Joy 18 August 1975[1]

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമാണ് ജോയി എബ്രഹാം. 2012 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[2]

ജീവിതരേഖ[തിരുത്തുക]

ഭരണങ്ങാനം മഴുവണ്ണൂർ ഇട്ടിയവിരയുടെയും ചിന്നമ്മയുടെയും മകനായി 1951 മാർച്ച് ഏഴിന് ജനിച്ച ജോയി എബ്രഹാം നിയമബിരുദധാരിയാണ്. 1974ൽ അഡ്വ.കെ.ടി. തോമസിന്റെ ജൂനിയറായി കോട്ടയത്ത് പ്രാക്ടീസ് ആരംഭിച്ചു. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. യുവസേനാ രൂപവത്കരണത്തിൽ മുഖ്യപങ്ക് വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായും പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1991ൽ പൂഞ്ഞാറിൽ മുൻ മന്ത്രി എൻ.എം. ജോസഫിനെ തോൽപ്പിച്ച് ഒൻപതാം കേരള നിയമസഭയിലെത്തി. 1996ൽ അന്ന് ഇടതുമുന്നണിയിലായിരുന്ന പി.സി. ജോർജിനോട് തോറ്റശേഷം പാർലമെന്ററി രംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. 1997 മുതൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. സഹകരണമേഖലയിലും സജീവമായ ഇദ്ദേഹം നിലവിൽ കേരള സ്റ്റേറ്റ് കോ ഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ വൈസ് പ്രസിഡന്റാണ്.
ഭാര്യ: വത്സമ്മ.[3]

അവലംബം[തിരുത്തുക]

  1. "Joy Abraham Biography". Retrieved 11 September 2019.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-28. Retrieved 2012-06-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-13. Retrieved 2012-06-25.
"https://ml.wikipedia.org/w/index.php?title=ജോയി_എബ്രഹാം&oldid=3950834" എന്ന താളിൽനിന്ന് ശേഖരിച്ചത്