ജോണ്‍ ഡാല്‍ട്ടണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജോണ്‍ ഡാല്‍ട്ടണ്‍

ജനനം 6 സെപ്റ്റംബര്‍ 1766(1766-09-06)
Eaglesfield, Cumberland, England
മരണം ജൂലൈ 27 1844 (പ്രായം 77)
Manchester, England
Notable students James Prescott Joule
Known for Atomic Theory, Law of Multiple Proportions, Dalton's Law of Partial Pressures, Daltonism
Influences John Gough

ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോണ്‍ ഡാല്‍ട്ടന്‍ (സെപ്റ്റംബര്‍ 6, 1766 - ജൂലൈ 27, 1844).

ഉള്ളടക്കം

[തിരുത്തുക] ജനനം

ബ്രിട്ടനിലെ കംബര്‍ലന്‍ഡിലുള്ള ഈഗിള്‍സ് ഫെല്‍ഡില്‍ 1766 സെപ്റ്റംബര്‍‍ ആറിന് ജോണ്‍ ഡാല്‍ട്ടണ്‍ (John Dalton) ജനിച്ചു. ക്വേക്കര്‍ (Quaker) എന്ന ക്രിസ്തീയ സുഹ്യദ് സംഘത്തിലംഗമായ ഒരു നെയ്തുകാരനായിരുന്നു പിതാവ്.

[തിരുത്തുക] ജീവിത രേഖ

ക്വേക്കര്‍ സംഘത്തിന്റെ കംബര്‍ലന്‍ഡിലെ വിദ്യാലയത്തില്‍ പഠിച്ച ജോണിന് 12- വയസ്സില്‍തന്നെ അവിടെ അധ്യാപക ചുമതല ലഭിച്ചു. അധ്യാപകനായിരിക്കെ ഡാല്‍ട്ടണ്‍ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാലാവസ്ഥാനിരീക്ഷണത്തിലായിരുന്നു തുടക്കം.1787 മുതല്‍ നാട്ടിലെ കാലാവസ്ഥാ വെതിയാനങ്ങള്‍ നിരീക്ഷിച്ച് ബുക്കില്‍ രേഖപ്പെടുത്തി വെക്കുന്നതു ശീലമാക്കി. തുടര്‍ന്ന് അദ്ദേഹം സസ്യജാലങ്ങളായും ജന്തുജീവജാലങ്ങളായും ഇനംതിരിച്ചുള്ള ശേഖരണം തുടങ്ങി.

അന്തരീക്ഷഘടനയും ജലബാഷ്പവും മഴയും കാറ്റും ധ്രുവദീപ്തി (Aurora) യുമെല്ലാം ഡാല്‍ട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയേപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.

[തിരുത്തുക] കണ്ടുപിടുത്തങ്ങള്‍

അന്തരീക്ഷവായു സംയുക്തമല്ലെന്നും പല വാതകങ്ങളുടെയും മിശ്രിതമാണെന്നും നീരാവിക്ക് വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മര്‍ദ്ദം ഒരോ വാതകവും ചെലുത്തുന്ന മര്‍ദ്ദതിന്റെ ആകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ഡാല്‍ട്ടണ്‍ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്.

1803-ല്‍ പ്രസിദ്ധീകരിച്ച ഡാല്‍ട്ടന്റെ അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണു (Atom) കോണ്ടു നിര്‍മ്മിച്ചതാണ്. പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാണോ സാധ്യമല്ല.

[തിരുത്തുക] പുറത്തുനിന്നുള്ള വിവരങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം