ജോഗ് വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോഗ് വെള്ളച്ചാട്ടം
Jogmonsoon.jpg
Jog Falls during Monsoon
സ്ഥലം ഷിമോഗ, കർണ്ണാടക, ഇന്ത്യ
അക്ഷാംശരേഖാംശം 14°13′44.36″N 74°48′43.99″E / 14.2289889°N 74.8122194°E / 14.2289889; 74.8122194
എലിവേഷൻ 2,600 feet (790 m)
തരം Cataract, Segmented
മൊത്തം ഉയരം 829 feet/253 meters
Height of longest drop 829 feet/253 meters
മൊത്തം ചാട്ടങ്ങൾ 1
ശരാശരി ഒഴുക്ക് നിരക്ക് 5,387 cu ft/s or 153 m³/s
Watercourse ശരാവതി നദി

ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം (കന്നട-ಜೋಗ ಜಲಪಾತ ).[1] 253 മീറ്റർ(829 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കർണാടകത്തിലെ ഷിമോഗ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. .[2]


ഉള്ളടക്കം

[തിരുത്തുക] പ്രാധാന്യം

ശാരാവതി നദിയിലെ ലിങ്കൻമക്കി ഡാമും അതിൽ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫോൽസുമായി ബന്ധപ്പെട്ടുനിൽക്കുന്നു. 1200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 1949 ൽ സ്ഥാപിച്ച ഈ ജലവൈദ്യുതി നിലയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നാണ്‌.കർണാടകത്തിലെ വൈദ്യുതിയുടെ നിർണ്ണായക ഉറവിടവും ഇതു തന്നെ.മഹാത്മാഗാന്ധി ജലവൈദ്യുത നിലയം എന്നാണ്‌ ഇതിന്റെ ഇപ്പോഴത്തെ പേര്‌.

[തിരുത്തുക] ഒഴുക്ക്

മൺസൂൺ ആരംഭികുന്നതിന് മുമ്പുള്ള സമയം ലിങ്കന്മക്കി ഡാമിൽ വെള്ളം തീരെ കുറയുന്നതിന്റെ ഫലമായി അപാരമായ ശബ്ദത്തിലും ശക്തമായ ഒഴുക്കിലും വന്നിരുന്ന ജോഗ് ഫോൾസും കേവലം മെലിഞ്ഞുണങ്ങിയ ഏതാനും ജലധാരകൾ മാത്രമായി മാറും. 2007 ലെ മൺസൂൺ സമയത്തുണ്ടായ കനത്ത മഴ ലിങ്കന്മക്കി ഡാം തുറന്ന് വിടാൻ നിർബന്ധിതമാക്കി. ഈ സമയത്ത് ജോഗ് ഫോൽസ് അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയിലായിരുന്നു. നിർഭാഗ്യവശാൽ ഇത് അവിടങ്ങളിലെ ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കുകയും കൃഷി നാശം പോലുള്ള വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്തു.

[തിരുത്തുക] യാത്രാ മാർഗ്ഗം

Mighty Jog.jpg

ഓഗസ്റ്റ്‌-ഡിസംബർ മാസങ്ങളാണ്‌ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യ സമയം.ബാംഗ്ലൂരിൽനിന്ന് ഇവിടേക്ക് നേരിട്ട് ബസ് മാർഗ്ഗം വരാൻ കഴിയും .ഏകദേശം 379 കിലോമീറ്റർ(235 മൈൽസ്) ദൂരമുണ്ട് ബാംഗ്ലൂരിൽ നിന്ന്. ഏറ്റവും അടുത്ത് ബസ്സ്‌സ്‌റ്റേഷൻ:ജോഗ് ,സാഗര ഏറ്റവും അടുത്ത റയിൽ‌വേ സ്‌റ്റേഷൻ:ശിവമോഗ്ഗ വിമാനത്താവളം: മാംഗ്ലൂർ ആണ്‌ അടുത്ത വിമാന താവളം .മറ്റൊന്ന് ബാംഗ്ലൂർ ആണ്‌.

[തിരുത്തുക] അവലംബം


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Jog Falls പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
"http://ml.wikipedia.org/w/index.php?title=ജോഗ്_വെള്ളച്ചാട്ടം&oldid=1197618" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ