ജെറോം എസ്. ബ്രൂണർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജെറോം ബ്രൂണർ | |
|---|---|
| ജനനം | 1915 ഒക്ടോബർ 1 ന്യൂയോർക്ക് |
| ദേശീയത | അമേരിക്കൻ |
| മേഖലകൾ | മനഃശാസ്ത്രം |
| പ്രശസ്തി | cognitive psychology educational psychology Coining the term "scaffolding" |
ഒരു അമേരിക്കൻ മനഃശാസ്ത്രഞ്ജനാണ് ജെറോം സെയ്മോർ ബ്രൂണർ ( Jerome Seymour Bruner ) (ജനനം: ഒക്ടോബർ 1, 1915). അദ്ദേഹം മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കോഗ്നിറ്റീവ് സൈക്കോളജിയിലും കോഗിനിറ്റീവ് പഠനരീതിയിലും ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. ജ്ഞാതൃവാദത്തിന്റെ പ്രമുഖ വക്താക്കളിൽ ഒരാളാണ് ഇദ്ദേഹം. പിന്നീട് വിഗോട്സ്കിയുടെ ആശയങ്ങളുമായുണ്ടായ പരിചയം ബ്രൂണറെ ഒരു സാമൂഹ്യ ജ്ഞാതൃവാദിയാക്കി മാറ്റി. ചാക്രികാരോഹണ രീതിയിലുള്ള പാഠ്യപദ്ധതിയെ കുറിച്ച് ബ്രൂണർ അവതരിപ്പിച്ച ആശയങ്ങൾ പാഠ്യപദ്ധതി നിർമാണത്തിൽ ലോകമാകെ ഇന്നും വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.