ജെറാൾഡ് റസ്സൽ
| ജറാൾഡ് റസ്സൽ | |
|---|---|
| ജനനം | 12 ജനുവരി 1928 ജെറാർഡ്സ്ബെർഗൻ, ബെൽജിയം |
| ബിരുദം | എഡിൻബറ സർവകലാശാല, സ്കോട്ട്ലാൻഡ് |
| തൊഴിൽ | മാനസികരോഗ വിദദ്ധൻ |
| അറിയപ്പെടുന്നത് | ഭക്ഷണസംബന്ധമായ വൈകല്യങ്ങൾ |
| പദവി | പ്രഫസ്സർ |
| മക്കൾ | 3 പുത്രന്മാർ |
ബ്രിട്ടീഷ് സൈക്യാട്രിസ്റ്റായ (മാനസികരോഗ വിദഗ്ധൻ) പ്രഫസ്സർ ജറാൾഡ് ഫ്രാൻസിസ് മോറിസ് റസ്സൽ 1928 ജനുവരി 12ന് ജെറാർഡ്സ്ബെർഗൻ എന്ന സ്ഥലത്താണ് ജനിച്ചത്. [1] 1979ൽ അദ്ദേഹം ബുളീമിയ നെർവോസ എന്ന അസുഖത്തെ ആദ്യമായി വിവരിച്ചു.[2][3] റസ്സൽസ് സൈൻ എന്ന പേര് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ്.
ഉള്ളടക്കം |
ആദ്യകാല ജീവിതം [തിരുത്തുക]
എഡിൻബറയിലെ ജോർജ് വാഷിംഗ്ടൺ കോളേജിൽ നിന്നാണ് അദ്ദേഹം 1950ൽ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയത്.[1][4]
ഔദ്യോഗിക ജീവിതം [തിരുത്തുക]
1971 മുതൽ 1979 വരെ അദ്ദേഹം കൺസൾട്ടന്റ് മാനസികരോഗവിദഗ്ധനും പ്രഫസ്സറുമായി ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലും 1979 മുതൽ 1993 വരെ മാനസികരോഗ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറായി മൗഡ്സ്ലേയ് ഹോസ്പിറ്റലിലും ജോലി ചെയ്തു.[1] ഇവിടെയാണ് അദ്ദേഹം ഭക്ഷണസംബന്ധമായ രോഗങ്ങളുടെ യൂണിറ്റ് സ്ഥാപിച്ചത് (ഇതിന് അദ്ദേഹത്തിന്റെ പേരിടപ്പെട്ടു).[5] 1993 മുതൽ അദ്ദേഹം കെന്റിലെ ബ്രോംലി എന്ന സ്ഥലത്തുള്ള പ്രയറി ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.[1]
സ്വകാര്യ ജീവിതം [തിരുത്തുക]
റസ്സൽ മാർഗരറ്റ് ടൈലറെ 1950 സെപ്റ്റംബർ 8ന് വിവാഹം ചെയ്തു. 1951ലും 1956ലും 1957ലും അദ്ദേഹത്തിന് 3 പുത്രന്മാർ ജനിച്ചു. [1]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 Debrett's People of Today 2005 (18th ed.). Debrett's. p. 1433. ISBN 1-870520-10-6.
- ↑ Russell, Gerald (August 1979). Bulimia nervosa: an ominous variant of anorexia nervosa. 9. Psychological Medicine. pp. 429–48.. doi:10.1017/S0033291700031974. PMID 482466.
- ↑ Palmer, Robert (2004). "Bulimia nervosa: 25 years on". The British journal of psychiatry : the journal of mental science (British Journal of Psychiatry) 185 (6): 447–448. doi:10.1192/bjp.185.6.447. PMID 15572732. http://bjp.rcpsych.org/cgi/content/full/185/6/447.
- ↑ "List of Registered Medical Practitioners (The online Register)". General Medical Council. ശേഖരിച്ചത് 18 July 2011.
- ↑ "The Eating Disorder Unit" (pdf). Comment: The College Newsletter. King's College London. July 2007. p. 9.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
| Persondata | |
|---|---|
| NAME | ജെറാൾഡ് റസ്സൽ |
| ALTERNATIVE NAMES | |
| SHORT DESCRIPTION | മനഃശാസ്ത്രജ്ഞൻ |
| DATE OF BIRTH | 12 ജനുവരി 1928 |
| PLACE OF BIRTH | |
| DATE OF DEATH | |
| PLACE OF DEATH | |