ജെനീലിയ ഡിസൂസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെനീലിയ ഡിസൂസ
ജനനം 1987 ഓഗസ്റ്റ് 5 (1987-08-05) (വയസ് 24)
മുംബൈ, മഹാരാഷ്ട്ര, India[1][2]
ഉദ്യോഗം അഭിനേത്രി
സജീവം 2003—ഇതുവരെ

ബോളിവുഡ് ചലച്ചിത്രനടിയാണ് ജെനീലിയ ഡിസൂസ (ജനനം: ഓഗസ്റ്റ് 5, 1987) . ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ ജെനീലിയ അഭിനയിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] അഭിനയജീവിതം

2003 ലാണ് തുജെ മേരി കസം എന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖിന്റെ നായികയായി ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. അതിനു ശേഷം തെന്നിന്ത്യൻ ചിത്രങ്ങളിൽ ശ്രദ്ധ ചെലുത്തി. ചില പരസ്യ ചിത്രങ്ങളിൽ അമിതാഭ് ബച്ചൻ, പ്രസിദ്ധ ക്രിക്കറ്റ് താരമായ കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരോടൊപ്പം അഭിനയിച്ചു. തെലുങ്കിൽ ചില ചിത്രങ്ങളിലും ജെനീലിയ അഭിനയിച്ചു.

2004 ൽ തമിഴ് രംഗത്തേക്ക് തിരിച്ചു വരികയും വിജയിനോടൊപ്പം മസ്തി എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 2007 ൽ മേരെ ബാ‍പ് പെഹ്‌ലെ ആപ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് തിരിച്ചു വന്നു. 2008 ൽ ഇറങ്ങിയ ജാനെ തു യാ ജാനെ ന എന്ന ചിത്രം യുവാക്കളുടെ ഇടക്ക് ഒരു വൻ വിജയ ചിത്രമായിരുന്നു. ഇമ്രാൻ ഖാൻ എന്ന പുതുമുഖ നായകന്റെ ഒപ്പം അഭിനയിച്ച ഈ ചിത്രം ഇന്ത്യയിലെങ്ങും വിജയമായിരുന്നു.[3]

[തിരുത്തുക] പുരസ്കാരങ്ങൾ

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ജെനീലിയ_ഡിസൂസ&oldid=1308954" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ