ജെങ്കിസ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെങ്കിസ് ഖാൻ
Khagan of the Mongol Empire
(Khan of the Mongols)
ഭരണകാലം 12061227
സ്ഥാനാരോഹണം 1206 during khurultai at the Onon River, Mongolia
പൂർണ്ണനാമം ജെങ്കിസ് ഖാൻ
(birth name: Temüjin)
Mongolian script: Cinggis qayan.png
പദവികൾ ഖാൻ, ഖാഗൻ
പിൻ‌ഗാമി Ögedei Khan
ജീവിതപങ്കാളി Börte Ujin
Kulan
Yisugen
Yisui
others
അനന്തരവകാശികൾ Jochi
Chagatai
Ögedei
Tolui
others
രാജകൊട്ടാരം Borjigin
പിതാവ് Yesükhei
മാതാവ് Ho'elun

മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ഖാനും(ഭരണാനാധികാരി) ഖാഗനും (ചക്രവർത്തി) ആയിരുന്നു മംഗോൾ വംശജനായ ജെങ്കിസ് ഖാൻ. ആദ്യനാമം ടെമുജിൻ (കൊല്ലൻ എന്നർത്ഥം[1]) എന്നായിരുന്നു. സമീപസ്ഥങ്ങളായ പ്രദേശങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു മംഗോൾ സാമ്രാജ്യം.

തെമുചിൻ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യ നാമം. തന്റെ 44-ആം വയസിലാണ് തെമൂചിൻ, ഓങ്ഖാനെ സ്ഥാനഭ്രഷ്ടനാക്കി ചെങ്കിസ് ഖാൻ എന്ന പേരിൽ മംഗോളിയൻ വംശജരുടെ നേതാവായത്.[2] വടക്ക് കിഴക്കൻ ഏഷ്യയിലെ പല പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206-ൽ ചെങ്കിസ് ഖാൻ എല്ലാ മംഗോളിയരുടേയും അധിപനായി (ഖാൻ). ഉടൻ തന്നെ ചൈനയടക്കം സമീപദേശങ്ങളിലെ ഇതരജനവിഭാഗങ്ങളെ കീഴടക്കാനായി ചെങ്കിസ്ഖാൻ പുറപ്പെട്ടു[1]. ഖാൻ ആയി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഏഷ്യയുടെ കിഴക്ക്, മദ്ധ്യ ഭാഗങ്ങളിലേക്ക് അധിനിവേശം നടത്തിക്കൊണ്ട് ആക്രമണോത്സുകമായ ഒരു വിദേശനയം പിന്തുടർന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോൾ സാമ്രാജ്യത്തിന്റെ കീഴിലായി.

പടയോട്ടം[തിരുത്തുക]

1218-ൽ ചെങ്കിസ് ഖാന്റെ സ്ഥാനപതിയെ മദ്ധ്യേഷ്യയിലെ ഭരണാധികാരികളായിരുന്ന സെൽജ്യൂക്കുകൾ വകവരുത്തി. മംഗോളിയരുമായി കച്ചവടം നടത്തിയതിന് 450 കച്ചവടക്കാരുടെ തലവെട്ടുകയും ചെയ്തു. 2 വർഷത്തിനുള്ളിൽ ചെങ്കിസ് ഖാൻ ബുഖാറയിലെത്തുകയും 30,000-ത്തോളം പേരെ കൊന്നൊടുക്കി തന്റെ ദൂതന്റെ കൊലക്ക് പകവീട്ടി. മദ്ധ്യേഷ്യക്ക് പുറമേ കിഴക്കൻ യൂറോപ്പ്, റഷ്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും ചെങ്കിസ് ഖാൻ തന്റെ അധികാരം വ്യാപിപ്പിച്ചു. പട്ടുപാതയുടെ വാണിജ്യപ്രാധാന്യം തിരിച്ചറീഞ്ഞ അദ്ദേഃഅം, അതിനെ ഒരു സുരക്ഷിതപാതയാക്കി മാറ്റുകയും ഇടത്താവളങ്ങൾ നിർമ്മിച്ച് തപാൽ സൗകര്യം ആരംഭിക്കുകയും ചെയ്തു.[2]

ടാംഗുടുകളെ പരാജയപ്പെടുത്തിയശേഷം 1227ൽ ജെങ്കിസ് ഖാൻ മരണമടഞ്ഞു. ജന്മദേശമായ മംഗോളിയയിൽ എവിടെയോ ഇദ്ദേഹത്തെ അടക്കം ചെയ്തു. ഇദ്ദേഹത്തിന്റെ പിൻഗാമികൾ യൂറേഷ്യയുടെ ഭൂരിഭാഗവും ആധുനിക ചൈനയിൽ ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും ആധുനിക റഷ്യ, തെക്കൻ ഏഷ്യ, കിഴക്കൻ യൂറോപ്പ്, മദ്ധ്യ പൗരസ്ത്യ ദേശം എന്നിവിടങ്ങളിലെ പ്രധാന പ്രദേശങ്ങളും കീഴടക്കിക്കൊണ്ട് മംഗോൾ സാമ്രാജ്യത്തെ വ്യാപിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 204. ഐ.എസ്.ബി.എൻ. 978-1-4051-8243-0. 
  2. 2.0 2.1 Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 17. ഐ.എസ്.ബി.എൻ. 978-1-59020-221-0. 

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പ്രാധമിക സ്രോതസ്സുകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ജെങ്കിസ് ഖാൻ
Born: c. 1162 Died: 1227
Regnal titles
മുൻഗാമി
ഹോറ്റുല ഖാൻ
ഖാഗൻ ഓഫ് ഖമാഗ് മംഗോൾ
1189–1206
ഖമാഗ് മംഗോൾ അവസാനിച്ച്
മംഗോൾ സാമ്രാജ്യം ആരംഭിക്കുന്നു
New title
മംഗോൾ സാമ്രാജ്യം സ്ഥാപിക്കപ്പെടുന്നു
ഖാഗാൻ ഓഫ് ദി മംഗോൾ എമ്പയർ
1206–1227
പിൻഗാമി
ടോളൂയി
റീജന്റായി
Persondata
NAME Genghis Khan
ALTERNATIVE NAMES Temüjin
SHORT DESCRIPTION Founder of the Mongol Empire
DATE OF BIRTH c. 1162
PLACE OF BIRTH in Khentii Province in Mongolia
DATE OF DEATH August 1227
PLACE OF DEATH Western Xia


"http://ml.wikipedia.org/w/index.php?title=ജെങ്കിസ്_ഖാൻ&oldid=1725426" എന്ന താളിൽനിന്നു ശേഖരിച്ചത്