ജൂലിയൻ അസാൻജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Julian Assange

Assange in 2010
ജനനം 1971 ജൂലൈ 3 (1971-07-03) (വയസ് 40)[1][2][3]
Townsville, Queensland, Australia
ദേശീയത Australian
ഉദ്യോഗം Editor-in-chief and spokesperson for WikiLeaks
മക്കൾ Daniel Assange[4]
പുരസ്കാരങ്ങൾ

Economist Index of Censorship Award (2008)

Amnesty International UK Media Award (2009)
Sam Adams Award (2010)

ആസ്ത്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുമാണ് ജൂലിയൻ പോൾ അസാൻജ് (ജനനം  :1971 ജൂലൈ 3).ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ കൂടിയായ അസാൻജ് വിക്കിലീക്‌സ് എന്ന വെബ്സൈറ്റിന്റെ പത്രാധിപരുമാണ്.2006 ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്.വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾക്ക് അസാഞ്ജിന് മൂന്ന് മാധ്യമ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2011 ഫെബ്രുവരിയിൽ സിഡ്‌നി സമാധാനപുരസ്കാരമായ ഗോൾഡ് മെഡൽ ഇദ്ദേഹത്തിന് നൽകി [5].

അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ കുടിലതകളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധ നേടുന്നത്. 2010 ന്റെ അവസാനം 3 ലക്ഷത്തിൽ അധികം പേജുകൾ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അമേരിക്കയുടെ കണ്ണിലെ കരടായി അസാൻജ് മാറി.എല്ലാ രാജ്യങ്ങളിലുമുള്ള അമേരിക്കൻ എംബസികൽ ചാര പ്രവർത്തനമാണ് നടത്തി വന്നിരുന്നതെന്നു വിവരവും , സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി വളരെ തരം താണ രീതിയിൽ അമേരിക്കൻ ഭരണകൂടം നടത്തിയ പരാമർസങ്ങളും പുറത്തു വന്നത് അവരുടെ യഥാർത്ഥ മുഖം വെളിവാക്കുകയും അവരെ പ്രതിരോധത്തിലാക്കുകയും ചെയ്തു . മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമർശങ്ങളും പുറത്തു വന്നതില്പ്പെടുമെങ്കിലും അമേരിക്കയുടെ വിക്രുത മുഖമാണ് ഏറ്റവവും ശ്രദ്ധേയമായത്.കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത് . ഇതോടെ അസാഞ്ജിനെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക അസാഞ്ജിനെതിരെ പഴയ ഒരു മാനഭംഗക്കേസ്` പൊടിതട്ടിയെടുത്തു. പരാതിയിൽ കഴമ്പില്ലെന്നു കണ്ട് നേരത്തേ അവസാനിപ്പിച്ച കേസാണ് ഇപ്പോൾ അദ്ധേഹത്തിനെതിരെ ആയുധമായിരിക്കുന്നത്. 2010 നവംബർ-30ന് അസാഞ്ജിനെതിരെ ലൈംഗികാതിക്രമങ്ങളുമായിബന്ധപ്പെട്ട കേസിൽ ഇന്റെർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ഭീഷണി മൂലം പല രാജ്യങ്ങളിലായി മാറി മാറി താമസിച്ച അസാൻജ് ഇടയ്ക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും സെൻസർഷിപ്പിനെക്കുറിച്ചും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തു. കുരുക്ക് മുറുകിയതിനെത്തുടർന്ന് ബ്രിട്ടനിൽ കോടതിയിൽ കീഴടങ്ങിയ അസാഞ്ജിനെ തടവിലാക്കി. എന്നാൽ അസാഞ്ജിന് അഭൂത പൂർണമായ പിന്തുണയാണ് ലോകത്തെമ്പാടും നിന്ന് ഉണ്ടായത്. ട്വിറ്റർ, ഫെയ്സ്ബുക്ക് ഇവയിലെല്ലാം വിക്കിലീക്സിന് ഐക്യഡദാർഡ്യം പ്രഖ്യാപിച്ച് സന്ദേശങ്ങൾ പ്രവഹിച്ചു. ലോകമെമ്പാടും നിന്ന് ഉണ്ടായ പിന്തുണ കൊണ്ടാണ് കോടതി ഏർപ്പെടുത്തിയ വലിയ ജാമ്യത്തുക കെട്ടി വയ്ക്കാൻ കഴിഞ്ഞത്. അതിനെത്തുടർന്ന് 2010 ഡിസംബർ17 ന് അസാഞ്ജിനു ജാമ്യം ലഭിച്ചു.

[തിരുത്തുക] അവലംബം

  1. "Julian Assange's mother recalls Magnetic". Australia: Magnetic Times. 7 August 2010. http://www.magnetictimes.com.au/article-3554.html. 
  2. Khatchadourian, Raffi (7 June 2010). "No Secrets". The New Yorker. http://www.newyorker.com/reporting/2010/06/07/100607fa_fact_khatchadourian. 
  3. "ASSANGE, JULIAN PAUL". 30 November 2010. http://www.interpol.int/public/data/wanted/notices/data/2010/86/2010_52486.asp. 
  4. Daniel Assange: I never thought WikiLeaks would succeed, Nick Johns-Wickberg, 17 September 2010, Crikey
  5. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8743797&tabId=11&contentType=EDITORIAL&BV_ID=@@@
"http://ml.wikipedia.org/w/index.php?title=ജൂലിയൻ_അസാൻജ്&oldid=1316528" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ