ജൂലിയസ് സീസർ (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീസറിന്റെ ആത്മാവ് ബ്രൂട്ടസിന് അദ്ദേഹത്തിന്റെ വിധിയേക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. അലൻ ജാക്സന്റെ ചിത്രം.

വില്യം ഷേക്സ്പിയർ എഴുതിയ ഒരു ദുരന്ത നാടകമാണ് ജൂലിയസ് സീസർ‍. 1599-ൽ രചിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ നാടകത്തിൽ ജൂലിയസ് സീസർ എന്ന റോമൻ ഏകാധിപതിക്കെതിരെ നടന്ന ഗൂഢാലോചനയും അദ്ദേഹത്തിന്റെ കൊലപാതകവും അതിന്റെ അനന്തരഫലങ്ങളും പ്രതിപാദിച്ചിരിക്കുന്നു. റോമൻ ചരിത്രത്തെആസ്പദമാക്കി ഷേക്സ്പിയർ എഴുതിയ അനേകം നാടകങ്ങളിലൊന്നാണിത്.

നാടകത്തിന്റെ പേര് ജൂലിയസ് സീസറെന്നാണെങ്കിലും പ്രധാന കഥാപാത്രം അദ്ദേഹമല്ല. മൂന്ന് രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സീസർ മൂന്നാം രംഗത്തിന്റെ ആരംഭത്തിൽത്തന്നെ വധിക്കപ്പെടുന്നു. മാർക്കസ് ബ്രൂട്ടസാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം.

അധികാര പിന്തുടർച്ചാവകാശത്തേക്കുറിച്ച് ഇംഗ്ലണ്ടിൽ അന്നു നിലനിന്നിരുന്ന ആശങ്ക ഈ നാടകത്തിൽ പ്രതിഫലിക്കുന്നു. ഇതിന്റെ രചനയുടെയും അരങ്ങേറ്റത്തിന്റെയും സമയത്ത്, പ്രായംചെന്ന എലിസബത്ത് രാജ്ഞി തന്റെ പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കാതിരുന്നത്, അവരുടെ മരണത്തിന് ശേഷം റോമിലേതിന് സമാനമായ ഒരു ആഭ്യന്തര ലഹളക്ക് കാരണമായേക്കുമെന്ന് പലരും ഭയപ്പെട്ടിരുന്നു.

"സുഹൃത്തുക്കളെ, റോമാക്കാരെ, നാട്ടുകാരെ.."(Friends, Romans, Countrymen..) എന്ന് തുടങ്ങുന്ന പ്രശസ്തമായ പ്രഭാഷണം ഈ നാടകത്തിലേതാണ്. "ബ്രൂട്ടസേ നീയും" എന്ന സീസറിന്റെ വരികൾ ലോക പ്രശസ്തമാണ്.

"http://ml.wikipedia.org/w/index.php?title=ജൂലിയസ്_സീസർ_(നാടകം)&oldid=1901115" എന്ന താളിൽനിന്നു ശേഖരിച്ചത്