ജുറാസ്സിക് പാർക്ക് (ചലച്ചിത്രം)
| ജുറാസ്സിക് പാർക്ക് | |
|---|---|
| സംവിധാനം | സ്റ്റീവൻ സ്പിൽബർഗ്ഗ് |
| നിർമ്മാണം | കാതലീൻ കെന്നഡി ജെറാൾഡ് ആർ |
| രചന | തിരക്കഥ ഡേവിഡ് കോപ്പ് മൈക്കൽ ക്രൈറ്റൺ നോവൽ: മൈക്കൽ ക്രൈറ്റൺ |
| അഭിനേതാക്കൾ | സാം നീൽ ലവ്റാ ദേരെൻ Jeff Goldblum Richard Attenborough Joseph Mazzello Ariana Richards Martin Ferrero Bob Peck Samuel L. Jackson Wayne Knight |
| സംഗീതം | ജോൺ വിലംസ് |
| ഛായാഗ്രഹണം | Dean Cundey |
| ചിത്രസംയോജനം | Michael Kahn |
| വിതരണം | Universal Studios |
| റിലീസിങ് തീയതി | June 11, 1993 |
| സമയദൈർഘ്യം | 127 minutes |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $95,000,000[1] |
| ബോക്സ് ഓഫീസ് | $914,691,118 |
മൈക്കൽ ക്രൈറ്റൺ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക് പാർക്ക് എന്നീ നോവലിനെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക് പാർക്ക്
ഐസ്‌ല നെബുലാർ എന്ന സാങ്കല്പിക ദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെ ഉൾപ്പെടുത്തി ജോൺ ഹാമ്മണ്ട് (റിചാർഡ് ആറ്റൻബറോ) നിർമ്മിച്ച തീം പാർക്കിലേക്ക് ഒരു സംഘം ശാസ്ത്രജ്ഞൻമാർ സന്ദർശിക്കാൻ വരുന്നതും, ഒരു അട്ടിമറിയാൽ കൂടുകളിൽനിന്നും പുറത്തേക്കിറങ്ങുന്ന ദിനോസാറുകളിൽനിന്നും ശാസ്ത്രജ്ഞൻമാർ രക്ഷപ്പെടുന്നതുമാണ് കഥ. ഈ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ദി ലോസ്റ്റ് വേൾഡ്: ജുറാസ്സിക് പാർക്ക് (1997), ജുറാസ്സിക് പാർക്ക് 3 (2001) എന്നിവയും നിർമ്മാണത്തിലിരിക്കുന്ന ജുറാസ്സിക് പാർക്ക് 4(2009) എന്നിവ. ഏകദേശം 91.5 കോടി ഡോളർ വരുമാനം ലഭിച്ച ഈ സിനിമ, [2] 1997-ൽ ടൈറ്റാനിക്ക് (ചലച്ചിത്രം) പുറത്തിറങ്ങുന്നതുവരെ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു[3]. 1994-ൽ ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്നു വിഭാഗങ്ങളിലും ഓസ്‌കാർ അവാർഡ് നേടിയിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ Joseph McBride (1997). Steven Spielberg. Faber and Faber, 416–9. ISBN 0-571-19177-0
- ↑ http://www.boxofficemojo.com/movies/?page=main&id=jurassicpark.htm
- ↑ http://news.bbc.co.uk/2/hi/59913.stm
[തിരുത്തുക] ഇതും കാണുക