ജുഗ്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jugnu
സംഘടന IIT Kanpur
പ്രധാന ഉപയോക്താക്കൾ ISRO (LSP)
ഉപയോഗലക്ഷ്യം Remote Sensing
Technology
വിക്ഷേപണ തീയതി 12 October 2011
വിക്ഷേപണ വാഹനം PSLV-CA C18
വിക്ഷേപണസ്ഥലം Satish Dhawan
COSPAR ID 2011-058B
പിണ്ഡം 3 കിലോഗ്രാം (110 oz)
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥം LEO

കാൺപുർ ഐ.ഐ.ടി. യിൽ നിർമിച്ച കുഞ്ഞൻ ഉപഗ്രഹമാണ് ജുഗ്നു (Hindi: जुगनू). പ്രളയം, വരൾച്ച തുടങ്ങിയവ മുൻകൂട്ടി അറിയാനും ദുരിതാശ്വാസപ്രവർത്തനത്തിനും ലക്ഷ്യമിട്ടാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചിട്ടുള്ളത്.

2011 ഒക്ടോബർ 12ന് ഇന്ത്യ-ഫ്രാൻസ് സംയുക്ത സംരംഭമായ ‘മേഘാ-ട്രോപിക്സ്’ ഉപഗ്രഹത്തോടൊപ്പം ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി-18 റോക്കറ്റ് ഈ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. മൂന്ന് കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന്റെ ആയുസ്സ് ഒരു വർഷമാണ്. താഴ്ന ഭൂസ്ഥിര ഭ്രമണപഥത്തിൽ ഇത് ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുന്നു. 2008ലാണ് ഈ ചെറു ഉപഗ്രഹനിർമാണത്തിന് ഐഎസ്ആർഒയും കാൺപുർ ഐഐടിയും ധാരണാപത്രം ഒപ്പിട്ടത്. [1]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജുഗ്നു&oldid=1687382" എന്ന താളിൽനിന്നു ശേഖരിച്ചത്