ജി. ശങ്കരപ്പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി. ശങ്കരപ്പിള്ള
ജനനം(1930-06-22)ജൂൺ 22, 1930
മരണംജനുവരി 1, 1989(1989-01-01) (പ്രായം 58)
ദേശീയത ഇന്ത്യ
തൊഴിൽനാടകകൃത്ത്, സംവിധായകൻ
അറിയപ്പെടുന്നത്നാടകകൃത്ത്

മലയാള നാടകകൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടക കരളി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ[1].

ജീവിതരേഖ[തിരുത്തുക]

  • 1930 ജനനം
  • 1952 ഓണേഴ്സ് ബിരുദം
  • 1953 'സ്നേഹദൂതൻ'
  • 1954 കേരളസർവകലാശാലയിൽ ഗവേഷണം
  • 1957 മധുര ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ
  • 1967 ശാസ്താംകോട്ടയിൽ ആദ്യ നാടകക്കളരി
  • 1977 കോഴിക്കോട് സർവകലാശാലയുടെ 'സ്കൂൾ ഓഫ് ഡ്രാമ' തുടങ്ങി
  • 1980 'മലയാള നാടകസാഹിത്യ ചരിത്രം'
  • 1989 മരണം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ നാലുതട്ടുവിളവിൽ ഒറ്റവീട്ടിൽ വി. ഗോപാലപിള്ളയുടേയും മുട്ടയ്ക്കാല് കമലാക്ഷിയമ്മയുടേയും മകനായി 1930 ജൂൺ 22-ന് ജനിച്ചു. 1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ലെ പുതുവത്സരദിനത്തിൽ അദ്ദേഹം അന്തരിച്ചു.

പ്രധാന നാടകങ്ങൾ[തിരുത്തുക]

  • സ്നേഹദൂതൻ (1956)
  • വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958)
  • റയിൽപ്പാളങ്ങൾ
  • പൂജാമുറി (1966)
  • ഭരതവാക്യം (1972)
  • ബന്ദി (1977)
  • മണൽത്തരികൾ (1978)
  • കറുത്ത ദൈവത്തെ തേടി (1980)
  • കിരാതം (1985)
  • സബർമതി ദൂരെയാണ്

അവലംബം[തിരുത്തുക]

  1. N. Radhakrishnan (Ed.) (1997): Selected Essays of G. Sankarappilla
"https://ml.wikipedia.org/w/index.php?title=ജി._ശങ്കരപ്പിള്ള&oldid=4071391" എന്ന താളിൽനിന്ന് ശേഖരിച്ചത്