ജിസാറ്റ്-8
| GSAT-8 GSAT-8 |
|
| സംഘടന | ഇസ്രോ |
|---|---|
| പ്രധാന ഉപയോക്താക്കൾ | Indian Space Research Organisation |
| Mission type | Communication |
| വിക്ഷേപണ തീയതി | 21 May 2011 03:58 hrs (IST) |
| Carrier rocket | Ariane-5 VA-202 |
| വിക്ഷേപണസ്ഥലം | Kourou, French Guiana |
| Mission duration | More Than 12 Years |
| COSPAR ID | 2011-022A |
| Power | 6,242 watts from Lithium cell |
| Batteries | 100 Ah Lithium-ion battery |
| Orbital elements | |
| Regime | Geosynchronous |
| Longitude | 55°E |
| Instruments | |
| Main instruments | GAGAN |
| Transponders | |
| Transponders | 24 Ku band transponders |
ഇന്ത്യ 2011 മെയ് 21ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽനിന്ന് വിക്ഷേപിച്ച വാർത്താവിനിമയ കൃത്രിമ ഉപഗ്രഹമാണ് ജിസാറ്റ്-8 . ഐ.എസ്.ആർ.ഒ. നിർമിച്ച ജിസാറ്റ്-8, വാർത്താവിനിമയം ഡയറക്‌ട് ടു ഹോം ടിവി സംപ്രേഷണം എന്നിവയ്ക്കാണ് പ്രയോജനപ്പെടുക. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ എരിയാൻ 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഉയർന്ന ശേഷിയുള്ള 24 കെ.യു. ബാൻഡ് ട്രാൻസ്‌പോണ്ടറുകളാണ് ജിസാറ്റ്-8 ൽ ഉള്ളത്. വിക്ഷേപണശേഷം ആറാഴ്ചയ്ക്കുള്ളിൽ ഇവ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും. കർണാടകയിലെ ഹാസനിൽ സ്‌ഥിതിചെയ്യുന്ന ഐ.എസ്.ആർ.ഒ. കേന്ദ്രത്തിലെ മാസ്റ്റർ കൺട്രോൾ സംവിധാനത്തിൽ ജിസാറ്റ്-8 ൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചുതുടങ്ങിയതോടെ ഉപഗ്രഹനിയന്ത്രണം ഐ.എസ്.ആർ.ഒ. ഏറ്റെടുത്തു. 250 കോടി രൂപ നിർമ്മാണത്തിനായും 350 കോടി രൂപ വിക്ഷേപണത്തിനായും ചെലവഴിച്ചതുൾപ്പെടെ 600 കോടി രൂപ ജിസാറ്റ്-8 ന് വേണ്ടിവന്നു. 3,100 കിലോ ഭാരമുള്ള ഈ ഭുസ്ഥിര ഉപഗ്രഹത്തിന് പന്ത്രണ്ടു വർഷത്തിനുമീതെയാണ് ആയുർദൈർഘ്യം പ്രതീക്ഷിക്കുന്നത് [1].
ജിസാറ്റ്-8 ലുള്ള 24 ട്രാൻസ്‌പോണ്ടറുകളുൾപ്പെടെ 175 ട്രാൻസ്‌പോണ്ടറുകൾ വിവിധ സേവനങ്ങൾക്കായി ഇന്ത്യയ്ക്ക് ഇതോടെ ലഭ്യമാകും. 2012ൽ ജിസാറ്റ്-10 ഉം ഐ.എസ്.ആർ.ഒ. വിക്ഷേപിക്കും[2].