ജിതിൻ റാം മഞ്ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിതൻ റാം മാൻഝി
മഞ്ജി പ്രധാനമന്ത്രി മോഡിയെ സന്ദർശിച്ചപ്പോൾ (2014)
23rd ബിഹാർ മുഖ്യമന്ത്രി
ഓഫീസിൽ
20 May 2014[1] – 20 february 2015
മുൻഗാമിനിതീഷ് കുമാർ
പിൻഗാമിനിതീഷ് കുമാർ
വ്യക്തിഗത വിവരങ്ങൾ
ജനനം name-[[ജിതൻ റാം മാൻഝി]
(1944-10-06) 6 ഒക്ടോബർ 1944  (79 വയസ്സ്)
Mahakar, Gaya district, Bihar
മരണം name-[[ജിതൻ റാം മാൻഝി]
അന്ത്യവിശ്രമം name-[[ജിതൻ റാം മാൻഝി]
രാഷ്ട്രീയ കക്ഷിഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച
പങ്കാളിശാന്തി ദേവി
കുട്ടികൾ2 sons and 5 daughters
മാതാപിതാക്കൾ
  • name-[[ജിതൻ റാം മാൻഝി]
തൊഴിൽരാഷ്ട്രീ പ്രവർത്തകൻ
വെബ്‌വിലാസംhttp://cm.bih.nic.in

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവായ ജിതൻ റാം മാൻഝി ബിഹാറിന്റെ ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയായിരുന്നു. (ജനനം : 6 ഒക്ടോബർ 1944). നിതീഷ് കുമാർ മന്ത്രി സഭയിലെ പട്ടികജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഗയ ജില്ലയിലെ ഖിസിർ സരായ് സ്വദേശിയായ മഞ്ചി, മഗഥ സർവകലാശാലയിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി. ബിഹാറിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന മുഷാർ വിഭാഗത്തിൽപ്പെട്ട മഞ്ചി, ടെലികോം വകുപ്പിൽ ക്ലർക്ക് ആയിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ജഹനാബാദിലെ മഖ്ദൂംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗയ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും ബി.ജെ.പിയിലെ ഹരി മഞ്ചിയോട് തോറ്റിരുന്നു. [2]

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജിവെച്ചതിനെത്തുടർന്നാണ് മഞ്ജിയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. [3]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്[തിരുത്തുക]

1980-ലാണു ജിതൻ റാം മാൻഝി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഗയ ജില്ലയിലെ ഫത്തേപൂരിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ടിക്കറ്റിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ചന്ദ്രശേഖർ സിംഗ് നയിച്ച സർക്കാരിൽ മന്ത്രിയാകുകയും ചെയ്തു. 1985-ലെ തെരെഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചെങ്കിലും 1990-ലെ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Ghosh, Deepshikha (20 May 2014). "I'm No Rubber Stamp,' Says Nitish Kumar's Successor Jitan Ram Manjhi". Patna: NDTV. Retrieved 20 May 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "ബിഹാർ മുഖ്യമന്ത്രിയായി മഞ്ജി ചുമതലയേറ്റു". www.mathrubhumi.com. Archived from the original on 2014-05-21. Retrieved 21 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  3. "ജിതൻ റാം മഞ്ചി ബിഹാർ മുഖ്യമന്ത്രി". www.chandrikadaily.com. Retrieved 21 മെയ് 2014. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജിതിൻ_റാം_മഞ്ജി&oldid=3631942" എന്ന താളിൽനിന്ന് ശേഖരിച്ചത്